ന്യൂറോ സയന്‍സ് ഓഫ് ഡിസിഷന്‍ മേക്കിംഗ് ശില്‍പ്പശാല ശ്രദ്ധേയമായി
Saturday, August 22, 2015 8:15 AM IST
ദുബായി: വ്യക്തിപരമായ കാര്യങ്ങള്‍ മുതല്‍ ഔദ്യോഗിക തലങ്ങളിലും നേതൃ രംഗത്തും ഏറ്റവും വ്യക്തമായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തി നല്‍കുന്ന ന്യൂറോ സയന്‍സ് ഓഫ് ഡിസിഷന്‍ മേക്കിംഗ് ശില്‍പ്പശാല ദുബായി കെഎംസിസി ഐ സ്മാര്‍ട്ട് വിംഗിന്റെ നേതൃത്വത്തില്‍ അല്‍ ബറാഹ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ചു.

ന്യൂറോ സയന്‍സ് ഓഫ് ഡിസിഷന്‍ മേക്കിംഗ് രംഗത്തെ പ്രഗല്‍ഭനും പ്രമുഖ പരിശീലകനുമായ പ്രശസ്ത എസ്പി ജയിന്‍ സ്കൂള്‍ ഓഫ് ഗ്ളോബല്‍ മാനേജ്മെന്റിന്റെ സീനിയര്‍ വൈസ് പ്രസിഡന്റുമായ പ്രഫ. ക്രിസ്റഫര്‍ ഏബ്രഹാം പരിശീലനത്തിനു നേതൃത്വം നല്‍കി. ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ആവയില്‍ ഉമ്മര്‍, ഉസ്മാന്‍ പി. തലശേരി എന്നിവര്‍ സംബന്ധിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആര്‍. ഷുക്കൂര്‍ സ്വാഗതവും മുഹമ്മദ് പട്ടാമ്പി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍