മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയയില്‍ കണ്െടത്തി
Saturday, August 22, 2015 8:14 AM IST
റിയാദ്: റിയാദിനടുത്ത് അല്‍ഖര്‍ജില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തി. കൊല്ലം അഞ്ചല്‍ പുഞ്ചക്കോണം നെല്ലിപ്പറമ്പില്‍ വീട്ടില്‍ അച്ചന്‍കുഞ്ഞിനെ (യോഹന്നാന്‍ തോമസ്-50) ആണ് കഴിഞ്ഞ ദിവസം താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തിയത്.

18 വര്‍ഷമായി അല്‍ഖര്‍ജില്‍ യമാമ എന്ന സ്ഥലത്ത് ഒരു തോട്ടത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. രാവിലെ ജോലി തുടങ്ങേണ്ട സമയമായിട്ടും തോമസിനെ കാണാതിരുന്നതിനാല്‍ അടുത്ത മുറിയില്‍ താമസിക്കുന്ന ആന്ധ്ര സ്വദേശി വന്നു നോക്കിയപ്പോള്‍ മുറി തുറന്നു കിടക്കുകയും തോമസിനെ തുങ്ങിമരിച്ച നിലയില്‍ കണ്െടത്തുകയുമായിരുന്നു.

തോമസ് ആത്മഹത്യചെയ്യാന്‍ ഇടയായ കാരണങ്ങള്‍ വ്യക്തമല്ല. കുടുംബപരമായോ ജോലി സംബന്ധമായോ ഇദ്ദേഹത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറയുന്നത്. പോലീസെത്തി മൃതദേഹം അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭാര്യ: കുഞ്ഞുമോള്‍, മകന്‍: അമല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കേളി അല്‍ഖര്‍ജ് ഏരിയ ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകന്‍ ജോണി കാപ്പിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍