വേനല്‍ അവധിക്ക് കുളിര്‍മയായി ആര്‍എസ്സി വേനല്‍ മഴ
Saturday, August 22, 2015 8:03 AM IST
കുവൈത്ത് സിറ്റി : വേനല്‍ അവധിക്ക് കുളിര്‍മയായി അറിവും ആസ്വാദനവും നല്‍കി ആര്‍എസ്സി വിദ്യാര്‍ഥികള്‍ക്കായി സമ്മര്‍ ക്യാമ്പ് 'വേനല്‍ മഴ' സംഘടിപ്പിച്ചു.

വിദ്യാര്‍ഥികളിലെ പഠന തല്‍പരതയും സ്വഭാവ സംസ്കാരവും ലക്ഷ്യം വച്ച് കുവൈത്തിലെ നാലു സോണുകളിലാണ് വേനല്‍ മഴ സംഘടിപ്പിച്ചത്.

കുവൈത്ത് സിറ്റി, ഫര്‍വാനിയ, ജലീബ്, ഫഹാഹീല്‍ എന്നീ സോണുകളില്‍ നടന്ന വേനല്‍ മഴ വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന പരിപരിപാടികളോടെ ശ്രദ്ധേയമായി. ബഷീര്‍ അണ്ടിക്കോട്, സലിം മാസ്റര്‍ സമീര്‍ മുസ്ലിയാര്‍ എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി.

റാഷിദ് ചെറുശോല, സാദിഖ് കൊയിലാണ്ടി, ജസാം അസ്ലം, അനസ് തെക്കുമല, ഹിബത്തുള്ള എന്നിവര്‍ ക്യാമ്പുകള്‍ നിയന്ത്രിച്ചു. ആര്‍എസ്സി സോണ്‍ സ്റുഡന്റ്സ് സമിതികളാണ് സംഘാടനം നിര്‍വഹിച്ചത്.