'കോണ്‍ഫറന്‍സ് ക്രോണിക്കിള്‍' ശ്രദ്ധേയമായി
Saturday, August 22, 2015 4:17 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ദൈനംദിന വിശേഷങ്ങള്‍ ലഭ്യമാക്കുന്നതിനായി പുറത്തിറക്കിയ ഡെയിലി ന്യൂസ് ബുള്ളറ്റിന്‍ 'കോണ്‍ഫറന്‍സ് ക്രോണിക്കിള്‍' ഏറെ ശ്രദ്ധേയമായി. പ്രഫഷണല്‍ പത്രങ്ങള്‍ ചെയ്യുന്നതു പോലെ തന്നെയായിരുന്നു ക്രോണിക്കിളിന്റെയും നിത്യേനയുള്ള പിറവി. ന്യൂസ് ലെറ്ററിന് 'കോണ്‍ഫറന്‍സ് ക്രോണിക്കിള്‍' എന്നു പേരിട്ടത് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയായിരുന്നു. ജൂലൈ 15 ബുധന്‍ മുതല്‍ 18 ശനി വരെ അപ്സ്റേറ്റ് ന്യൂയോര്‍ക്കിലുള്ള എലന്‍വില്‍ ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ നടന്ന കോണ്‍ഫറന്‍സിലായിരുന്നു നാലു ലക്കങ്ങളിലായി കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ പ്രസിദ്ധീകരിച്ചത്.

കോണ്‍ഫറന്‍സ് വേദിയോടു ചേര്‍ന്ന് ആധുനിക സജ്ജീകരണങ്ങള്‍ നിറഞ്ഞ മീഡിയ സെന്റര്‍ സജ്ജമാക്കിയായിരുന്നു ക്രോണിക്കിള്‍ പ്രസിദ്ധീകരണം. അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയിലായിരുന്നു കോണ്‍ഫറന്‍സ് ക്രോണിക്കിളിന്റെ എഡിറ്റര്‍. എല്ലാ ദിവസവും ബെഡ് കോഫിയോടൊപ്പം രാവിലെ ആറു മണിക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാക്കുന്ന വിധത്തിലായിരുന്നു ന്യൂസ് ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചത്. റവ. ഡോ. വര്‍ഗീസ് ഡാനിയല്‍, ഫാ. ഷിബു ഡാനിയല്‍, ഫാ. പൌലൂസ് റ്റി. പീറ്റര്‍, വര്‍ഗീസ് പ്ളാമ്മൂട്ടില്‍, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വര്‍ഗീസ്, ലിന്‍സി തോമസ് എന്നിവരായിരുന്നു ഓണ്‍സൈറ്റ് പബ്ളിക്കേഷന്‍ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്റേഴ്സായി പ്രവര്‍ത്തിച്ചിരുന്നത്. ഫോട്ടോഗ്രാഫി: എബി ഡേവിഡ്, ബിനു സാമുവല്‍, സോബിന്‍ ചാക്കോ, സാങ്കേതിക സഹായം നല്‍കിയവരില്‍ തോമസ് വറുഗീസ്, സാറാ രാജന്‍, സാജു ജോര്‍ജ്, സാജന്‍ പോത്തന്‍, സജി പോത്തന്‍, ജീമോന്‍ വറുഗീസ്, ആനി ലിബു ജോണ്‍, ജെസി തോമസ് തുടങ്ങിയവരുള്‍പ്പെടെ നിരവധി പേരുണ്ടായിരുന്നു. ഫാ. ഷിബു ഡാനിയല്‍ കാര്‍ട്ടൂണ്‍ വിഭാഗം കൈകാര്യം ചെയ്തു. കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ്, ട്രഷറാര്‍ തോമസ് ജോര്‍ജ് തുടങ്ങിയവരും സമ്പൂര്‍ണ്ണമായ സഹകരണം നല്‍കി.

ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു പോലെ തന്നെയായിരുന്നു ക്രോണിക്കിളിന്റെ പ്രസിദ്ധീകരണവും. കോണ്‍ഫറന്‍സിലെ വിവിധ സെഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക കറസ്പോണ്ടന്റുമാരും ഉണ്ടായിരുന്നു. ഇവര്‍ വൈകിട്ടോടെ എത്തിക്കുന്ന വാര്‍ത്തകള്‍ എഡിറ്റ് ചെയ്ത് മനോഹരമാക്കി പുലര്‍ച്ചോയോടെ പേജ് വിന്യാസം പൂര്‍ത്തിയാക്കുകയും തുടര്‍ന്നു പ്രിന്റ് ചെയ്യുകയുമായിരുന്നു പതിവ്. കാര്‍ട്ടൂണും, ഫോട്ടോ ഓഫ് ദി ഡേ-യും, ഫോട്ടോ സ്നാപ്പ്സും, കോണ്‍ഫറന്‍സ് റൌണ്ടപ്പുമൊക്കെ സ്ഥിരം പംക്തികളായി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ഫിലിപ്പോസ് ഫിലിപ്പ്