ഒഐസിസി ഷറഫിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി
Friday, August 21, 2015 6:13 AM IST
ജിദ്ദ: ഉപരിപഠനാര്‍ഥം നാട്ടിലേക്ക് പോവുന്ന അജ്മല്‍ അഷ്റഫിന് ഒഐസിസി ജിദ്ദ ഷറഫിയ ഏരിയ കമ്മിറ്റി യാത്രയയപ്പു നല്‍കി. ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗം മുജീബ് മുത്തേടത്ത് ഉപഹാരം കൈമാറി. യാത്രയപ്പു ചടങ്ങിന് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കൊടശേരി അധ്യക്ഷത വഹിച്ചു. കാമ്പസുകളെ ബാധിച്ച മയക്കുമരുന്നിന്റെയും സാംസ്കാരിക അധഃപതനത്തിനെയും തരണം ചെയ്ത് സംസ്കാരസമ്പുഷ്ടമായ ഒരു വിദ്യാര്‍ഥിജീവിതം നയിക്കാന്‍ അജ്മലിന് കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഹാഷിം കോഴിക്കോട്, മുജീബ് തൃത്താല, സഹീര്‍ മാഞ്ഞാലി, സിദ്ദീക്ക് ചോക്കാട്, അഫ്ഫാന്‍ റഹ്മാന്‍, അബ്ദുറഹ്മാന്‍ ചെന്നൈ, ജിതിന്‍, നാഫി, അമീന്‍ അഷ്റഫ് എന്നിവര്‍ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.

വിദ്യാഭ്യാസരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന അജ്മല്‍ അഷ്റഫ് നല്ലൊരു ഗായകന്‍കൂടിയായതുകൊണ്ട് മറുപടി പ്രസംഗത്തില്‍ യാത്രാമംഗളം നേര്‍ന്നവര്‍ക്കുവേണ്ടി പ്രശസ്ത ഗാനങ്ങള്‍ ആലപിച്ചു. ചടങ്ങിനു ഇസ്മായില്‍ കൂരിപ്പോയില്‍ സ്വാഗതവും സഫീര്‍ പുല്ലംകോട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍