ശ്രീനാരായണ ഗുരു ജയന്തിയും ഓണവും ഓഗസ്റ് 30-ന് ഷിക്കാഗോയില്‍
Friday, August 21, 2015 5:12 AM IST
ഷിക്കാഗോ: വിശ്വ മാനവികതയുടെയും സാഹോദര്യത്തിന്റെയും സ്നേഹപ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ 161-മത് ജന്മദിനവും ഓണവും ഷിക്കാഗോയിലെ ശ്രീനാരായണ സമൂഹത്തിന്റെ നേതൃത്വത്തില്‍ ആഘോഷിക്കുന്നു.

ഓഗസ്റ് 30നു ഡെസ് പ്ളൈന്‍സിലുള്ള കോര്‍ട്ട് ലാന്‍ഡ് സ്ക്വയര്‍ ക്ളബ് ഹൌസില്‍ ( 8909 ഉമ്ശറ ജഹമരല, ഉല ജഹമശില കഘ 60016) ഉച്ചക്ക് 11:30 -നു ഓണസദ്യയോടു കൂടി ആരംഭിക്കുന്ന ആഘോഷങ്ങളില്‍ വിവിധ തരം കലാപരിപാടികള്‍ അരങ്ങേറും.

വടക്കേ അമേരിക്കയിലെ എല്ലാ ശ്രീനാരായണീയരെയും ഒരു കുടക്കീഴില്‍ അണി നിരത്തിക്കൊണ്ട് 2016 ഇല്‍ എടചഛചഅ യുടെ ആഭിമുഖ്യത്തില്‍ വിവിധ കലാ സംസ്കാരിക പരിപാടികളോടെ ടെക്സസില്‍ സംഘടിപ്പിക്കുന്ന ശ്രീനാരായണീയ ദേശീയ കണ്‍വന്‍ഷന്റെ സുഗമ പ്രവര്‍ത്തനത്തിനായി ഷിക്കാഗോ റീജണല്‍ കമ്മറ്റിയുടെ രൂപീകരണവും നടക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് നടരാജന്‍ കൃഷ്ണന്‍ (പ്രസിഡന്റ്) 630532 7846, സുരേഷ് സുകുമാരന്‍ (സെക്രട്ടറി) 631671 7006, മോഹനന്‍ കൃഷ്ണന്‍ (ട്രഷറര്‍) 847 966 4591. ലാമശഹ : ിമരവശരമഴീ2015@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം