ഉഴവൂര്‍ പിക്നിക്ക് ഓഗസ്റ് 30ന്
Friday, August 21, 2015 5:10 AM IST
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി സ്ഥിരതാമസമാക്കിയിരിക്കുന്ന ഉഴവൂര്‍ നിവാസികള്‍ ഒന്നിച്ചുകൂടാറുള്ള ഈ വര്‍ഷത്തെ ഉഴവൂര്‍ പിക്നിക്ക് ഓഗസ്റ് 30നു നോര്‍ത്ത് ബ്രൂക്കിലുള്ള അലീസണ്‍ വുഡ് പാര്‍ക്കില്‍ നടത്തുമെന്നു സംഘാടകര്‍ അറിയിച്ചു.

ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം എട്ടുവരെയാണു പരിപാടികള്‍. നേരത്തെ അറിയിച്ചിരുന്ന തീയതിയും സ്ഥലത്തിലും മാറ്റം വരുത്തേണ്ടിവന്നതില്‍ ഖേദിക്കുന്നുവെന്നും ഏവരും ഇതൊരു ക്ഷണമായി സ്വീകരിച്ചു തത്സമയം അലിസണ്‍ വുഡ് പാര്‍ക്കില്‍ എത്തിച്ചേരണമെന്നു താത്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി കാഞ്ഞിരപ്പാറ (773 983 0497), സൈമണ്‍ ചക്കാലപ്പടവില്‍ (847 299 7906), സ്റീഫന്‍ ചൊള്ളമ്പേല്‍ (847 772 4292), മനോജ് അമ്മായിക്കുന്നേല്‍ (847 877 8618), സാബു നടുവീട്ടില്‍ (224 766 0379), ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് (847 564 9544).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം