മേരിക്കുട്ടി വെള്ളിയാന്റെ സംസ്കാരം ഓഗസ്റ് 22ന്
Friday, August 21, 2015 5:09 AM IST
മയാമി, ഫ്ളോറിഡ: കോട്ടയം ഒളശ വെള്ളിയാന്‍ വീട്ടില്‍ പരേതനായ ജോസഫ് വെള്ളിയാന്റെ ഭാര്യ നിര്യാതയായ മേരിക്കുട്ടി വെള്ളിയാന്റെ (മേരമ്മ- 84) സംസ്കാരം ഓഗസ്റ് 22-നു (ശനിയാഴ്ച) നടക്കും.

പൊതുദര്‍ശനം ഓഗസ്റ് 21-നു (വെള്ളിയാഴ്ച) വൈകുന്നേരംഅഞ്ചു മുതല്‍ ഒമ്പതു വരെയും, സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ് 22-നു ശനിയാഴ്ച രാവിലെ പത്തിനു മയാമി സെന്റ് ജൂഡ് ക്നാനായ കാത്തലിക് ചര്‍ച്ചിലും (1105 ചണ 6ഠവ അഢഋ, എീൃ ഘമൌറലൃറമഹല, എഘ ഡടഅ33311) തുടര്‍ന്ന് സംസ്കാരം ലോണ്ടര്‍ ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയിലും (2001 ടണ 4ഠഒ അഢഋ, എീൃ ഘമൌറലൃറമഹല, എഘ ഡടഅ 33315) നടക്കും.

പരേത കോട്ടയം എസ്.എച്ച് മൌണ്ട് കൊപ്പുഴ കുടുംബാംഗം പരേതരായ ജോണിന്റേയും അന്നമ്മയുടേയും മകളാണ്. പരേത ദീര്‍ഘകാലം കോട്ടയം ജില്ലാ ആശുപത്രയില്‍ നഴ്സിംഗ് സൂപ്രണ്ടായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കളോടും കൊച്ചുമക്കളോടുമൊപ്പം മയാമിയിലായിരുന്നു താമസം.

മക്കള്‍: ബിനു, ഷൈനി, മിനി, പുഷ്പ, എബി വെള്ളിയാന്‍. മരുമക്കള്‍: അലക്സ് ചിലമ്പത്ത്, ടോമി തച്ചേട്ട്, ഫിലിപ്പ് കുടുംന്തിയില്‍, ജോണി ഞാറവേലില്‍, ജോസ്നി തൈയ്ക്കാട്ട് (എല്ലാവരും യു.എസ്.എ). ചെറുമക്കള്‍: ബിനിത, ബ്രിയാന, ബെന്‍ജമിന്‍ ചിലമ്പത്ത്, ചെല്‍സി, സിന്ധ്യ തച്ചേട്ട്, ടോണി കുടുംന്തിയില്‍, ക്രിസ്റി, കുര്യാച്ചന്‍ ഞാറവേലില്‍, മെറിന്‍ വെള്ളിയാന്‍.

സഹോദരങ്ങള്‍: പരേതയായ തങ്കാനി പോട്ടൂര്‍, പരേതയായ അമ്മിണി കണ്ടച്ചാംകുന്നേല്‍, ആലീസ് മുരിങ്ങോത്ത്, തോമസ് ജോണ് കൊപ്പുഴയില്‍, സൂസമ്മ കറുത്തേടത്ത്, ബാബു ജോണ്‍ കൊപ്പുഴയില്‍, മോളിക്കുട്ടി പതിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു ചിലമ്പത്ത് (954 309 7023), ജോണി ഞാറവേലില്‍ (954 732 8970).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം