ബ്രാംപ്ടണ്‍ ഗുരുവായൂര്‍ ക്ഷേത്ര നിര്‍മാണത്തിനു സര്‍ക്കാര്‍ അനുമതി
Thursday, August 20, 2015 7:07 AM IST
ബ്രാംപ്ടണ്‍: വളരെയേറെ കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഒടുവില്‍ സര്‍ക്കാര്‍ ക്ഷേത്രനിര്‍മാണത്തിനുള്ള അനുമതി നല്‍കി ഉത്തരവായി.

ഏറെക്കാലമായി താത്കാലികമായി ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ഷേത്രത്തിന്റെ വളരെ നാളത്തെ പ്രയത്നത്തിനു അന്തിമമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള ഉത്തരവു ലഭിക്കുകയായിരുന്നു. ഭൂമി പൂജ, ഉഴവ് എന്നിങ്ങനെയുള്ള കര്‍മങ്ങള്‍ യഥാവിധി പൂര്‍ത്തീകരിച്ചിട്ടുള്ളതിനാല്‍ നിര്‍മാണം ഉടനെ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അതെ തച്ചു കണക്കുകളില്‍ പണിയുന്ന ക്ഷേത്ര നിര്‍മാണത്തിന്റെ വിശദ വിവരങ്ങള്‍ ഭാരവാഹികള്‍ വിവരിച്ചു.

ഒന്റാരിയോയിലെ ബ്രാംപ്ടണില്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രം പണിയുവാനുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് ഓഗസ്റ് 12 നു കിട്ടി. കെട്ടിട നിര്‍മാണത്തിനു തുടക്കമായി രീിൃമരീൃ ന വീൃെ ഹശ ചെയ്ത് ടെന്ററുകള്‍ അയച്ചു കഴിഞ്ഞു. നാലഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ ക്ഷേത്രം പണി തുടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.

ഗുരുവായൂരില്‍ മേല്‍ശാന്തി ആയിരുന്ന ബ്രഹ്മശ്രീ കരിയന്നുര്‍ ദിവാകരന്‍ നമ്പുതിരിയാണ് ക്ഷേത്രത്തിന്റെ തന്ത്രി. ക്ഷേത്ര വാസ്തു വിദഗ്ധന്‍ വെഴപ്പറമ്പ് നമ്പുതിരി കേരളത്തനിമയുള്ള വാസ്തുവിദ്യാ പ്രകാരം രൂപം നല്‍കുന്നു. ക്ഷേത്രത്തിന്റെ ഡ്രായിംഗ്സും പ്ളാനുകളും മറ്റും കണ്ടപ്പോള്‍ ബ്രാംപ്ടണിലെ ഒരു ലാന്‍ഡ് മാര്‍ക്ക് ആയിരിക്കുമെന്നാണു സിറ്റി അധികാരികളും രാഷ്ട്രീയ നേതാക്കന്മാരും അഭിപ്രായപ്പെട്ടത്. ക്ഷേത്ര നിര്‍മാണത്തിന് ഏകദേശം രണ്ടര മുതല്‍ മൂന്നു മില്യണ്‍ ഡോളര്‍ വരെ ചെലവാണു പതീക്ഷിക്കുന്നത്. ഇതുവരെയുള്ള ധനശേഖരണത്തിന്റെ ഫലമായി 1.8 മില്യണ്‍ ഡോളറാണു സംഭാവനകളും കടങ്ങളുമായി കിട്ടിയിരിക്കുന്നത്.

ഈ വര്‍ഷത്തെ തണുപ്പും മഞ്ഞും തുടങ്ങുന്നതിനു മുമ്പുതന്നെ നിര്‍മാണം തുടങ്ങാനും തടസങ്ങളൊന്നും കൂടാതെ മുന്നോട്ടു പോവാനും എല്ലാ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ക്ഷേത്രത്തിന്റെ ബോര്‍ഡ് പ്രസിഡന്റ് ഡോ. കുട്ടി പറഞ്ഞു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള