സ്റുഡന്‍സ് ഇന്ത്യ കുവൈത്ത് വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു
Thursday, August 20, 2015 6:57 AM IST
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 69 -ാമത് സ്വാതന്ത്യ്ര ദിനത്തോടനുബന്ധിച്ച് സ്റുഡന്‍സ് ഇന്ത്യ കുവൈത്ത് വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു.

യുവതലമുറയുടെ ക്രിയാത്മകമല്ലാത്ത സോഷ്യല്‍ മീഡിയകളിലെ ഇടപെടല്‍ നിയന്ത്രിക്കുകയും യഥാര്‍ഥ ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറാവണമെന്നും സംഗമത്തില്‍ പരിശീലന സെഷന്‍ നടത്തിയ പ്രമുഖ സൈക്കോളജിക്കല്‍ ട്രെയ്നര്‍ അഫ്സല്‍ അലി പറഞ്ഞു. നല്ല ചിന്തകളിലൂടെ മാത്രമേ പുതുതലമുറ വളര്‍ന്നുവരൂ എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യയുടെ വൈവിധ്യത്തെ നിലനിര്‍ത്തുന്നതിനും അടിസ്ഥാന സൌകര്യങ്ങളിലും ആരോഗ്യ, വിദ്യാഭ്യാസ, സുരക്ഷാ, സാങ്കേതിക മേഖലകളിലുമുള്ള ഇന്ത്യയുടെ വളര്‍ച്ചക്കുവേണ്ടി സേവന സന്നദ്ധരാകാനുള്ള പ്രചോദനമാകണം ഓരോ സ്വാതന്ത്യ്രദിനമെന്നും സംഗമത്തില്‍ സ്വാതന്ത്യ്രദിന സന്ദേശം നല്‍കി സംസാരിച്ച മാനേജ്മന്റ് കണ്‍സള്‍ട്ടന്റ് കെ.വി. ഫൈസല്‍ പറഞ്ഞു.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്റുഡന്‍സ് ഇന്ത്യ പ്രസിഡന്റ് മുഹമ്മദ് മിശാല്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി റയാന്‍ ഖലീല്‍ സ്വാഗതം പറഞ്ഞു. യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി പി.ടി.ഷാഫി, സ്റുഡന്‍സ് ഇന്ത്യ കണ്‍വീനര്‍ ഷഫീര്‍ അബു എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍