കരിങ്കുന്നം ദേശീയസംഗമം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, August 20, 2015 5:27 AM IST
ഷിക്കാഗോ: 2015 സെപ്റ്റംബര്‍ അഞ്ചിനു നടക്കുന്ന കരിങ്കുന്നം ദേശീയ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ അഞ്ചിനു (ശനിയാഴ്ച) മോര്‍ട്ടന്‍ഗ്രോവിലുള്ള ലിനിവുഡ്സ് പാര്‍ക്കില്‍ വച്ചാണു പരിപാടികള്‍ അരങ്ങേറിയത്.

തോമസ് മഠത്തിപ്പറമ്പില്‍ (ഡാളസ്), ജോണ്‍ പാട്ടപ്പതി (ഷിക്കാഗോ) എന്നിവര്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റേഴ്സായും, ജോസ് ഓലിയാനി, ബിനു കൈതക്കതൊട്ടി, മാത്യു തട്ടാമറ്റം എന്നിവര്‍ ഷിക്കാഗോ കോ-ഓര്‍ഡിനേറ്റേഴ്സ്, സിജി ചെമ്പനാല്‍ (ന്യൂയോര്‍ക്ക്), ബാബു മുളയാനിക്കുന്നേല്‍ (ഹൂസ്റണ്‍), സൈമണ്‍ ചക്കുങ്കല്‍ (മയാമി), സാനു കളപ്പുര (മിനിസോട്ട), ജോസ് വടക്കേര (സാന്‍ജോസ്), ബിനീഷ് മാനുങ്കല്‍ (ലോസ്ആഞ്ചലസ്), ജെസി മാത്യുക്കുട്ടി (ടാമ്പാ), അനില്‍ ചന്ദ്രപ്പുള്ളിയില്‍ (കാനഡ), ബെന്നി കളപ്പുര (സാന്‍ അന്റോണിയോ), സിബി മുളയാനിക്കുന്നേല്‍ (അറ്റ്ലാന്റ), രാജു തൈവേലി (ഡിട്രോയിറ്റ്) എന്നിവര്‍ യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായും വിപുലമായ ഒരുക്കങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: തോമസ് മഠത്തിപ്പറമ്പില്‍ (1 224 628 0270), ജോണ്‍ പാട്ടപ്പതില്‍ (1 847 312 7151), ജോസ് ഓലിയാംകുന്നേല്‍ (1 773 837 8924), ബിനു കൈതക്കത്തൊട്ടി (1 773 544 1975), മാത്യു തട്ടാമറ്റം (1 773 317 3444).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം