മേരിക്കുട്ടി വെള്ളിയാന്‍ ഫ്ളോറിഡയില്‍ നിര്യാതയായി
Thursday, August 20, 2015 5:27 AM IST
മയാമി, ഫ്ളോറിഡ: കോട്ടയം ഒളശ വെള്ളിയാന്‍ വീട്ടില്‍ പരേതനായ ജോസഫ് വെള്ളിയാന്റെ ഭാര്യ മേരിക്കുട്ടി വെള്ളിയാന്‍ (മേരി ജോണ്‍, മേരമ്മ -84) ഓഗസ്റ് 18നു നിര്യാതയായി. കോട്ടയം എസ്.എച്ച് മൌണ്ട് കൊപ്പുഴ കുടുംബാംഗം പരേതരായ ജോണിന്റേയും അന്നമ്മയുടേയും മകളാണ്. ദീര്‍ഘകാലം കോട്ടയം ജില്ലാ ആശുപത്രയില്‍ നഴ്സിംഗ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കളോടും കൊച്ചുമക്കളോടുമൊപ്പം മയാമിയിലായിരുന്നു താമസം. സംസ്കാരം പിന്നീട് മയാമിയില്‍.

മക്കള്‍: ബിനു, ഷൈനി, മിനി, പുഷ്പ, എബി വെള്ളിയാന്‍. മരുമക്കള്‍: അലക്സ് ചിലമ്പത്ത്, ടോമി തച്ചേട്ട്, ഫിലിപ്പ് കുടുംന്തിയില്‍, ജോണി ഞാറവേലില്‍, ജോസ്നി തൈയ്ക്കാട്ട് (എല്ലാവരും യുഎസ്എ). ചെറുമക്കള്‍: ബിനിറ്റ, ബ്രിയാന, ബെന്‍ജമിന്‍ ചിലമ്പത്ത്, ചെല്‍സി, സിന്ധ്യ തച്ചേട്ട്, ടോണി കുടുംന്തിയില്‍, ക്രിസ്റി, കുര്യാച്ചന്‍ ഞാറവേലില്‍, മെറിന്‍ വെള്ളിയാന്‍.

സഹോദരങ്ങള്‍: പരേതയായ തങ്കാനി പോട്ടൂര്‍, പരേതയായ അമ്മിണി കണ്ടച്ചാംകുന്നേല്‍, ആലീസ് മുരിങ്ങോത്ത്, തോമസ് ജോണ്‍ കൊപ്പുഴയില്‍, സൂസമ്മ കറുത്തേടത്ത്, ബാബു ജോണ്‍ കൊപ്പുഴയില്‍, മോളിക്കുട്ടി പതിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു ചിലമ്പത്ത് (954 309 7023), ജോണി ഞാറവേലില്‍ (954 732 8970).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം