മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം: അഹമ്മദ്കുട്ടി മാസ്റര്‍ പ്രസിഡന്റ്
Wednesday, August 19, 2015 5:17 AM IST
മക്ക: മക്കയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയില്‍ ഹജ്ജ് തീര്‍ഥാടകരുടെ സേവനരംഗത്ത് നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ പുതിയ ഭാരവഹികളായി ടി.പി. അഹമ്മദ്കുട്ടിമാസ്റര്‍ (പ്രസിഡന്റ്), ഷാനിയാസ് കുന്നികോട് (ജനറല്‍ സെക്രട്ടറി), ബഷീര്‍ നിലമ്പൂര്‍ (ട്രഷറര്‍), മുഹമ്മദലി കാരക്കുന്ന് (വൈസ് പ്രസിഡന്റ്), കെ.എം. ബഷീര്‍ (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ഥാടക സംഘം മദീനയില്‍ നിന്നും മക്കയില്‍ എത്തുന്നതോടെ രാപകല്‍ ഭേദമില്ലാതെ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഹജ്ജ് വെല്‍ഫെയര്‍ ഫോറം മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ യൂണിഫോം ധാരികളായ വോളന്റിയര്‍മാരെ ഹറം പരിസരത്തും അസീസിയായിലും രംഗത്തിറക്കാനും സേവനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മക്കയിലെ ഷാറത്തുല്‍ സലാമിലുള്ള ഷിഫ അല്‍ ബറക്ക പോളീക്ളിനിക്കില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിപ്പിക്കുവാനും തീരുമാനിച്ചു.

ഷിഫ ബറക്ക ഓഡിറ്റോറയത്തില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ അലി അക്ബര്‍ പട്ടാമ്പി (ചീഫ് കോ ഓര്‍ഡിനേറ്റര്‍), ഷാജി ചുനക്കര (ഉപദേശക സമിതി ചെയര്‍മാന്‍), മുജീബ് ഇലാഫ, ഉസൈന്‍ കായംകുളം എന്നിവരെ ഹറംപരിസരം അസീസിയ എന്നിവിടങ്ങളിലെ ചീഫ് കോ ഓര്‍ഡിനേറ്റര്‍മാരായും അന്യ സംസ്ഥാന കോ ഓര്‍ഡിനേറ്ററായി ഇര്‍ഷാദ് ഉസൈയിനേയും പിആര്‍ഒ ആയി എം.സി കുഞ്ഞാനേയും തെരഞ്ഞെടുത്തു. യോഗത്തില്‍ മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അലിഅക്ബര്‍ പട്ടാമ്പിയും വരവുചെലവു കണക്കുകള്‍ എം.സി. കുഞ്ഞാനും അവതരിപ്പിച്ചു.

ഷിജു പന്തളം (നവോദയ), അലവി കൊണ്േടാട്ടി (ഒഐസിസി), ജാഫര്‍ (ഫോക്കസ് മക്ക),ഷബീര്‍ അന്‍സാരി (ഇസ്ലാഹി സെന്റര്‍), സാബിത്ത് (കെഐജി), മജീദ് (ഇശല്‍ മക്ക), മുജീബ് ഇലാഫ് (എംഐഎഫ്സി) എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു. ബഷീര്‍ മാമങ്കര തെരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍