കലയുടെ ഓണാഘോഷം ഓഗസ്റ് 22ന്
Wednesday, August 19, 2015 5:16 AM IST
ലോസ്ആഞ്ചലസ്: കേരള അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ചലസിന്റെ ഓണാഘോഷം ഓഗസ്റ് 22നു (ശനി) ആഘോഷിക്കുന്നു. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം അഞ്ചു വരെ ലോംഗ് ബീച്ചിലുള്ള ലിന്‍ഡ് ബേര്‍ഗ് മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍.

തിരുവാതിരകളി, ചെണ്ടമേളം, താലപ്പൊലി, മഹാബലി എഴുന്നള്ളത്ത്, വള്ളംകളി, ഓണപാട്ടുകള്‍, വിവിധ നൃത്തനിര്‍ത്യങ്ങള്‍, മലയാളി സിനിമയെ ആസ്പദമാക്കിയുള്ള നാടകവും കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ പ്രത്യേകതയാണ്.

ആഘോഷങ്ങളുടെ നടത്തിപ്പിനായി പ്രസിഡന്റ് റോഷന്‍ ബാലകൃഷ്ണന്‍ പുത്തന്‍പുരയില്‍, സെക്രട്ടറി ഫിറോസ് മുസ്തഫ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങള്‍ക്ക്: റോഷന്‍ പുത്തന്‍പുരയില്‍ 310 699 3256, ഫിറോസ് മുസ്തഫ 310 463 9143, സുകുമാരന്‍ നായര്‍ 310 938 7827, ജോസഫ് ഈശോ 818 522 8887, അഞ്ജു മാത്യൂസ് 949 282 8062, സോദരന്‍ വര്‍ഗീസ് 310 895 6189, ജിമ്മി ജോസഫ് 619 446 7740, ജോണ്‍ മാത്യു 310 877 1215.

വിലാസം: ഘശിറയലൃഴവ ങശററഹല ടരവീീഹ, 1022 ഋമ ങമൃസല ടൃലല, ഘീിഴ യലമരവ, ഇഅ 90805.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ ബേബി