ഡോ. എ.പി.ജെ. അബ്ദുള്‍കലാം അനുസ്മരണം സംഘടിപ്പിച്ചു
Wednesday, August 19, 2015 5:15 AM IST
കുവൈത്ത്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് ഷൊയ്ബ യൂണിറ്റ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റും ശാസ്ത്രസാങ്കേതിക രംഗത്തെ അതികായകനുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.

ഓഗസ്റ് ഏഴിനു ഷൊയ്ബ ഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം കല കുവൈത്ത് ആക്ടിംഗ് സെക്രട്ടറി ഷാജു വി. ഹനീഫ് ഉദ്ഘാടനം ചെയ്തു. ഷൊയ്ബ യൂണിറ്റ് കണ്‍വീനര്‍ എം.വി. മുസ്ഫര്‍ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. പി. ജയപ്രകാശ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കല കുവൈറ്റ് കേന്ദ്രകമ്മിറ്റിയംഗം ടി.വി. ജയന്‍, വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സാധു സിംഗ് (പഞ്ചാബ്), രൂപന്‍ (തമിഴ്നാട്), റമീസ് (ആന്ധ്ര പ്രദേശ്) തുടങ്ങിയവര്‍ എ.പി.ജെ. അബ്ദുള്‍ കലാമിനെ അനുസ്മരിച്ച് സംസാരിച്ചു. ചടങ്ങില്‍ സുനില്‍ കുമാര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍