ജീവിതത്തിന്റെ നിറകാഴ്ചകളെപ്പറ്റി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു
Wednesday, August 19, 2015 5:15 AM IST
ന്യൂയോര്‍ക്ക്: ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബിന്റെ ആഭിമുഖ്യത്തില്‍ 'ദൃഷ്ടി' ഐഎപിസി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മത്സരം രണ്ട് വിഭാഗങ്ങളായാണു നടത്തുന്നത്. ഇന്തോ-അമേരിക്കന്‍ സിറ്റിസണ്‍ ജേര്‍ണലിസ്റുകള്‍ക്കും കേരളത്തിലെ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്കും മത്സരിക്കാം.

കളേഴ്സ് ഓഫ് ലൈഫ് എന്ന വിഭാഗത്തിലാണു മത്സരം. 18 വയസു പൂര്‍ത്തിയായവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. എന്‍ട്രികള്‍ അയയ്ക്കുന്ന കേരളത്തിലെ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ ഫോട്ടോയോടൊപ്പം പഠിക്കുന്ന സ്ഥാപനത്തിന്റെ പേരും കോഴ്സും വര്‍ഷവും തെളിയിക്കുന്ന രേഖകള്‍ മേലധികാരികളില്‍നിന്നു വാങ്ങി സമര്‍പ്പിക്കേണ്ടതാണ്. എന്‍ട്രികള്‍ സമര്‍പ്പിക്കുന്നവര്‍ ഐഎപിസി ഫോട്ടോമത്സരത്തിന്റെ നിയമങ്ങള്‍ക്കു വിധേയമായാണ് അയയ്ക്കേണ്ടത്.

2015 കാലയളവില്‍ എടുത്തതോ അഥവാ അടുത്തിടെ എടുത്തതോ ആയ ഫോട്ടോകളാണ് എന്‍ട്രികളായി അയക്കേണ്ടത്. കളേഴ്സ് ഓഫ് ലൈഫ് എന്ന ഫോട്ടോഗ്രാഫി മത്സരത്തില്‍ അയയ്ക്കുന്ന എന്‍ട്രികള്‍ സാമൂഹികപ്രതിബദ്ധത പ്രതിഫലിക്കുന്നവയായിരിക്കണം. സമൂഹത്തിന്റെ വിവിധ മേഖലകളിലെ സാമൂഹിക പ്രതിബദ്ധതയെ ഉയര്‍ത്തിക്കാട്ടുന്നതും അര്‍ഥവത്തുമായിരിക്കണം മത്സരത്തിനായി അയയ്ക്കേണ്ട ചിത്രങ്ങള്‍. ചിത്രത്തോടൊപ്പം ലോകത്തിനു നല്‍കുന്ന ഒരു സന്ദേശത്തോടൊപ്പമാണ് അയയ്ക്കേണ്ടത്.

ക്രോപ്പ് ചെയ്ത ചിത്രങ്ങള്‍, ഡിജിറ്റലൈസേഷന്‍ അടക്കമുള്ള മാറ്റങ്ങള്‍ വരുത്തിയതോ ആയ ചിത്രങ്ങള്‍ മത്സരത്തില്‍നിന്ന് ഒഴിവാക്കുന്നതാണ്. അതേസമയം ചെറിയ മിനുക്കുപണികള്‍, സ്പോട്ടിംഗ്, ഡോഡ്ജിംഗ്, ബേര്‍ണിംഗ്, ഷാര്‍പ്പെനിംഗ്, കോണ്‍ട്രാസ്റ്റ്, ചെറിയ നിറം മാറ്റങ്ങള്‍ എന്നിവ സ്വീകാര്യമാണ്. മത്സരാര്‍ഥികള്‍ അയയ്ക്കുന്ന ഫോട്ടോകളില്‍ എതെങ്കിലും വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയാല്‍ ആ ഫോട്ടോകളെ കുറിച്ചുള്ള അന്തിമതീരുമാനം വിധികര്‍ത്താക്കളില്‍ നിഷിപ്തമായിരിക്കും. പ്രകോപനപരമായോ അശ്ളീലപരമായോ ആയ ചിത്രങ്ങള്‍ മത്സരത്തില്‍ പരിഗണിക്കപ്പെടുന്നതല്ല. അത്തരത്തിലുള്ള ഫോട്ടോകള്‍ ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബിന്റെ വിവേചനത്തിന് എതിരായിക്കും. നേരത്തേ അയച്ചവര്‍ ഇനി അയയ്ക്കേണ്ടതില്ല. മത്സരത്തിന് ഒന്നില്‍ കൂടുതല്‍ ഫോട്ടോകള്‍ അയയ്ക്കേണ്ടതില്ല. എടുത്ത യഥാര്‍ഥ ഫോട്ടോയ്ക്കൊപ്പം വിവരണം,

ഈ ഫോട്ടോയ്ക്ക് അവകാശം മറ്റാര്‍ക്കും ഇല്ലായെന്നുള്ളതുമായ അക്നോളജുമെന്റും സമര്‍പ്പിക്കേണ്ടതാണ്. മത്സരത്തിനായി അയക്കുന്ന ചിത്രങ്ങളുടെ പ്രദശനമോ, മറ്റു വിധത്തിലുളള പരസ്യപ്രചാരണങ്ങളോ ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബ് ഉത്തരവാദിയായിരിക്കില്ല.

എന്‍ട്രികള്‍ അയയ്ക്കേണ്ട അവസാന തീയതി ഓഗസ്റ് 31 ആണ്. വിജയികളാകുന്ന അമേരിക്കന്‍ വിഭാഗത്തിന് കോണ്‍ഫറന്‍സില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. കേരള വിഭാഗത്തിന്റെ സമ്മാനവിതരണം പിന്നീട് അറിയിക്കും.

എന്‍ട്രികള്‍ അയയ്ക്കേണ്ട വിലാസം: ശമുരുവീീരീിലേ@ഴാമശഹ.രീാ (ഇമെയില്‍ അയയ്ക്കുന്നവര്‍ ശമുര രീിലേ എന്ന് ചേര്‍ത്തിരിക്കണം)

വിവരങ്ങള്‍ക്ക് 973 619 5262, 201 214 9858.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം