ന്യൂയോര്‍ക്ക് ക്നാനായ ഫൊറോനയില്‍ ബൈബിള്‍ ഫെസ്റിവല്‍ സെപ്റ്റംബര്‍ 19ന്
Wednesday, August 19, 2015 5:13 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സെന്റ് സ്റീഫന്‍ ക്നാനായ കാത്തലിക് ഫൊറോനയുടെ കീഴിലുള്ള ലോംഗ് ഐലന്‍ഡ്, ന്യൂജേഴ്സി, കണക്ടിക്കട്ട്, വെസ്റ് ചെസ്റര്‍, പെന്‍സില്‍വേനിയ എന്നീ മിഷനുകളെ കോര്‍ത്തിണക്കി സെപ്റ്റംബര്‍ 19നു (ശനി) ബൈബിള്‍ കലോത്സവം നടത്തുന്നു.

ഓരോ മിഷനിലെയും അംഗങ്ങള്‍ക്കു കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനയോടെ ഫോറോന കലോത്സവത്തിനു തുടക്കം കുറിക്കും. തുടര്‍ന്നു മാര്‍ മൂലക്കാട്ടിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ ഫൊറോനകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് ചര്‍ച്ചകള്‍ നടക്കും. വിവിധ മിഷനുകളില്‍നിന്നു വന്ന പ്രതിനിധികളുമായും സെന്റ് സ്റീഫന്‍ ഇടവകയിലെ പാരിഷ് കൌണ്‍സില്‍ അംഗങ്ങളുമായും മാര്‍ മൂലക്കാട്ട് കൂടിക്കാഴ്ച നടത്തും.

പെന്‍സില്‍വേനിയ മിഷന്‍ ഡയറക്ടര്‍ ഫാ. മണക്കാട്ടിന്റെ നേതൃത്വത്തില്‍ ഓരോ മിഷനിലെയും ബൈബിള്‍ ക്വിസില്‍ വിജയികളായവരെ അണിനിരത്തി ‘ആശയഹല ഖലീുമൃറ്യ’നടത്തും. വിവിധ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കു മാര്‍ മൂലക്കാട്ടില്‍നിന്നു സമ്മാനവും ലഭിക്കും. ചടങ്ങില്‍ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍, ഫാ. മണക്കാട്ട്, ഫാ. കട്ടേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടികള്‍ക്കു ഫൊറോന വികാരി ഫാ. ജോസ് തറയ്ക്കലിന്റെ നേതൃത്വത്തില്‍ ഫൊറോന സെക്രട്ടറി തോമസ് പാലച്ചേരി, പാസ്ററല്‍ കൌണ്‍സില്‍ അംഗം ഷാജി വെമ്പെലി, പാരിഷ് സെക്രട്ടറി ജോസ് കോരക്കുട്ടി എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ