കൂത്തുപറമ്പ് കെഎംസിസി ബൈത്തുറഹ്മ
Tuesday, August 18, 2015 8:17 AM IST
റിയാദ്: കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ കീഴിലുള്ള കൂത്തുപറമ്പ് മണ്ഡലം കെഎംസിസി യൂണിറ്റ് പ്രഖ്യാപിച്ച രണ്ട് ബൈത്ത് റഹ്മയില്‍ ഒരെണ്ണം റിയാദില്‍ 30 വര്‍ഷത്തോളം പ്രവാസിയായി ജീവിച്ചിട്ടും ഒരു വീടുണ്ടാക്കാന്‍ പോലും സാധിക്കാതെ പോയ മണ്ഡലത്തിലെ ഒരു പ്രവാസിക്ക് നല്‍കാന്‍ റിയാദില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

യോഗത്തില്‍ എന്‍.കെ ബഷീര്‍ പുല്ലൂക്കര അധ്യക്ഷത വഹിച്ചു. കെഎംസിസി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍.എ. മുനീര്‍ യോഗം ഉദ്ഘാടനം ചെയ്തു. ആരിഫ് കൂത്ത്പറമ്പ് പ്രസംഗിച്ചു. പി.കെ. ഖാലിദ് സ്വാഗതവും സി. അഷ്റഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍