ന്യൂയോര്‍ക്ക്: ഇന്ത്യയുടെ 69-മത് സ്വാതന്ത്യ്രദിന ആഘോഷത്തോടനുബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന ഇന്ത്യ ഡേ പരേഡ് ഫോമയുടെ കുടക്കീഴില് അണിനിരന്ന മലയാളികളെക്കൊണ്ടു ശ്രദ്ധേയമായി.
രണ്ടു ലക്ഷത്തോളം ഭാരതീയര്‍ ത്രിവര്‍ണ പതാകയുമേന്തി ന്യൂയോര്‍ക്ക് സിറ്റിയെ കിടിലം കൊള്ളിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത ഓരോ ഭാരതീയനും നെഞ്ചിലേറ്റിയ രാജ്യ സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു. പിറന്ന നാടിനോടുള്ള സ്നേഹം അണപൊട്ടിയപ്പോള്‍ അതു രാജ്യത്തിനു വെളിയില്‍ നടന്ന ഏറ്റവും കൂടുതല്‍ രാജ്യസ്നേഹികള്‍ പങ്കെടുത്ത ഏറ്റവും വലിയ സ്വാതന്ത്യ്രദിന ആഘോഷമായി മാറി.
ഭാരതത്തെ പ്രതിനിധീകരിച്ച് ശശി തരൂര്‍ എംപി, സി.പി. ജോണ്‍ തുടങ്ങിയ പ്രമുഖരും നിരവധി താരങ്ങളും പങ്കെടുത്തു. ഹിന്ദി നടന് അര്ജുന് റാം പാല്, നടി പരിണീതി ചോപ്ര, ക്രിക്കറ്റര്‍ വീരേന്ദ്ര സേവാംഗ് എന്നിവര്‍ മുഖ്യാകര്‍ഷണമായിരുന്നു. നിരവധി സെലിബ്രിറ്റികളും പരേഡിനെ വര്‍ണാഭമാക്കി.
ഫോമയുടെ നേതൃത്വത്തില്‍ പരേഡില്‍ ഉണ്ടായ മലയാളി സാന്നിധ്യം വളരെ ശ്രദ്ധേയമായി. ഫോമ റീജണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസിന്റെ നേതൃത്വത്തില്‍ നിരവധി മലയാളികള്‍ ഫോമയുടെ ബാനറിനു കീഴില്‍ അണി നിരന്നു.
ഫോമ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ തോമസ് മാത്യു (അനിയന് യൊങ്കേഴ്സ്), ഷാജി മാത്യു, തോമസ് ജോര്‍ജ് (റജി), മുന്‍ ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്മാന് തോമസ് ടി. ഉമ്മന്‍, മുന്‍ റീജണല്‍ വൈസ് പ്രസിഡന്റ് സെബാസ്റ്യന്‍ ജോസഫ്, മലയാളി അസോസിയേഷന് ഓഫ് സ്റാറ്റന്‍ ഐലന്‍ഡ് കമ്മിറ്റി മെംബര്‍ ആന്റോ ജോസഫ്, കേരള സമാജം ഓഫ് ന്യൂജേഴ്സി പ്രസിഡന്റ് ബോബി കെ. തോമസ്, സെക്രട്ടറി സേവ്യര്‍ ജോസഫ്, അനു ചന്ദ്രോത്ത്, ഡാലിയ അനു, കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സിയെ (കാന്‍ജ്) പ്രതിനിധീകരിച്ച് സ്വപ്ന രാജേഷ്, ജയന് എം. ജോസഫ്, ഹരികുമാര്‍ രാജന്, ജയിംസ് ജോര്‍ജ്, സണ്ണി വാലിപ്ളാക്കല്‍, ജോസഫ് ഇടിക്കുള എന്നിവരും നിഷാദ് ജോയ്, ജിനു മാത്യു, റോയ് ചെങ്ങന്നൂര്‍, ഫിലിപ്പ് മഠത്തില്‍, ജോര്‍ജ് കൊട്ടാരം, ഷിനു ജോസഫ് തുടങ്ങി നിരവധി മലയാളികളും ഫോമയുടെ വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പരേഡില്‍ പങ്കെടുത്തു.
ഇമലയാളിക്കുവേണ്ടി ജോര്‍ജ് ജോസഫ്, ഏഷ്യാനെറ്റിനുവേണ്ടി ഡയറക്ടര്‍ രാജു പള്ളത്ത്, അശ്വമേധം പത്രത്തിനുവേണ്ടി മധു കൊട്ടാരക്കര, മലയാളം പത്രത്തിനുവേണ്ടി റോയ് ജേക്കബ്, കൈരളി ടിവിക്കുവേണ്ടി ജോസ് കാടാപ്പുറം, പ്രവാസി ചാനലിനു വേണ്ടി സുനില്‍ ട്രൈസ്റാര്‍, സംഗമം ന്യൂസിനുവേണ്ടി ജോസഫ് ഇടിക്കുള തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ ശക്തമായ സാന്നിധ്യമായി.
ഇന്ത്യഡേ പരേഡില്‍ നിറഞ്ഞുനിന്ന ഏക മലയാളി സാന്നിധ്യമായ ഫോമയുടെ ഈ വിജയത്തിനുപിന്നില്‍ പ്രസിഡന്റ് ആനന്ദന് നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയ് ആന്റണി, വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍, ജോ. സെക്രട്ടറി സ്റാന്‍ലി കളത്തില്‍, ജോ. ട്രഷറര്‍ ജൊഫ്രിന്‍ ജോസ് തുടങ്ങിയവരുടെ നേതൃത്വവും പിന്തുണയും ആണെന്നു ജിബി തോമസ് പറഞ്ഞു.
ഫോമയുടെ കുടക്കീഴില് പരേഡില്‍ പങ്കെടുത്ത എല്ലാ അസോസിയേഷന് ഭാരവാഹികളോടും പ്രവര്‍ത്തകരോടും ഫോമക്കുവേണ്ടി ജിബി തോമസ് നന്ദി പറഞ്ഞു.
ജോസഫ് ഇടിക്കുള അറിയിച്ചതാണിത്
റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്