ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ബെന്നി വാച്ചാച്ചിറയെ തെരഞ്ഞെടുത്തു
Tuesday, August 18, 2015 2:10 AM IST
ഷിക്കാഗോ: ജൂലൈ 15-നു ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ ബോര്‍ഡ് മീറ്റിംഗില്‍ വടക്കേ അമേരിക്കയിലെ മലയാളികളുടെ നാഷണല്‍ സംഘടനയായ ഫോമയുടെ 2018-ലെ നാഷണല്‍ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ നടത്തുവാനും, ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ബെന്നി വാച്ചാച്ചിറയെ യോഗം ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കുകയും ചെയ്തു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള വ്യക്തിയാണ് ബെന്നി വാച്ചാച്ചിറ. കഴിഞ്ഞ ഇരുപതു വര്‍ഷക്കാലം നാഷണല്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച ഇദ്ദേഹം റീജിയണല്‍ വൈസ് പ്രസിഡന്റ്, ഫൌണ്േടഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി, 2012-ലെ ഫോമാ ഇലക്ഷന്‍ കമ്മീഷണര്‍, ഇപ്പോള്‍ ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം പഴയ തലമുറയുമായും പുതിയ തലമുറയുമായും നല്ല ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജി സി. മാണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം