ന്യൂയോര്‍ക്കിലെ ഇന്ത്യ ഡേ പരേഡില്‍ ശശി തരൂര്‍ എംപി പങ്കെടുത്തു
Monday, August 17, 2015 8:09 AM IST
ന്യൂയോര്‍ക്കില്‍ ചരിത്രം കുറിച്ച ഈ വര്‍ഷത്തെ ഇന്ത്യ ഡേ പരേഡില്‍ കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശശി തരൂര്‍ എംപി, ഐഎന്‍ഒസി നാഷണല്‍ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, കേരള ചാപ്റ്ററായ ഒഐസിസിയുടെ നാഷണല്‍ ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍, വനിതാ ഫോറം ചെയര്‍ ലീലാ മാരെട്ട്, ഐഎന്‍ഒസി പ്രസിഡന്റ് ജൂനെദ് ഖ്വാസി, ട്രഷറര്‍ ജോസ് ചാരുംമൂട്, കോശി ഉമ്മന്‍, ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍ സിംഗ് തുടങ്ങിയവരോടൊപ്പം ഐഎന്‍ഒസി ഫ്ളോട്ടിനു നേതൃത്വം നല്‍കി.

ഐഎന്‍ഒസിയുടെയും ഒഐസിസിയുടെയും ഭാരവാഹികളോടൊപ്പം മാഡിസണ്‍ അവന്യൂവിലൂടെ നടന്നു നീങ്ങിയ ശശി തരൂര്‍ എംപിയെ കാണുവാന്‍ മീഡിയയോടോപ്പം നൂറുകണക്കിനാളുകള്‍ തെരക്കുകൂട്ടി. ജോര്‍ജ് ഏബ്രഹാമിന്റെയും തോമസ് ടി. ഉമ്മന്റെയും നേതൃത്വത്തില്‍ അമേരിക്കയില്‍ ഐഎന്‍ഒസിയും കേരള ഘടകമായ ഒഐസിസിയും നടത്തുന്ന സംഘടനാ പ്രവര്‍ത്തനങ്ങളെ ശശി തരൂര്‍ എംപി അഭിനന്ദിച്ചു.