കേരള സെന്ററില്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Monday, August 17, 2015 8:08 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മലയാളി സമൂഹത്തിന് അഭിമാനമായ കേരള സെന്റര്‍ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഒത്തുകൂടി സ്വാതന്ത്യ്രദിനം ആഘോഷിച്ചു. സെന്റര്‍ പ്രസിഡന്റ് തമ്പി തലപ്പിള്ളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി.

ഐഎന്‍ഒസി നാഷണല്‍ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഐഎന്‍ഒസി കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്നു നടന്ന സ്വാതന്ത്യ്രദിന പൊതുസമ്മേളനത്തില്‍ കേരള സെന്റര്‍ സ്ഥാപക പ്രസിഡന്റ് ഇ.എം. സ്റീഫന്‍, ജോര്‍ജ് ഏബ്രഹാം, തോമസ് ടി. ഉമ്മന്‍, ജസ്റീസ് ഫോര്‍ ഓള്‍ നേതാവ് തോമസ് കൂവള്ളൂര്‍, പി.ടി. പൌലോസ്, നന്ദകുമാര്‍ ചാണയില്‍, പീറ്റര്‍ നീണ്ടൂര്‍, പ്രഫ. തെരേസ ആന്റണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രഫ. എന്‍.പി. ഷീല, രാജു തോമസ് എന്നിവര്‍ കവിത ആലപിച്ചു. കേരള സെന്റര്‍ സ്വാതന്ത്യ്രദിന ചടങ്ങിന്റെ ചെയര്‍മാന്‍ ഏബ്രഹാം തോമസ് (എബി) പരിപാടികള്‍ മോഡറേറ്റു ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം