ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യം ഹാര്‍വെസ്റ് ഫെസ്റിവല്‍ ഓഗസ്റ് 22ന്
Monday, August 17, 2015 8:04 AM IST
ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ വര്‍ഷത്തെ 'ഹാര്‍വെസ്റ് ഫെസ്റിവല്‍' ഓഗസ്റ് 22നു (ശനി) മൂന്നു മുതല്‍ ആരംഭിക്കും.

ഷിക്കാഗോ മാര്‍ത്തോമ ദേവാലയാങ്കണത്തില്‍ (240 ജീലൃേേ ഞീമറ, ഉല ജഹമശില, കഘ 60016) നടക്കുന്ന കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമ ഇടവക വികാരി റവ. ഡോ. ശലോമോന്‍ കെ. നിര്‍വഹിക്കും. കേരളത്തില്‍ നിന്നും എത്തിച്ച വിവിധയിനം തുണിത്തരങ്ങള്‍ ഏറ്റവും പുതിയ ഡിസൈനര്‍ ആഭരങ്ങള്‍ തുടങ്ങിയവ വില്‍പ്പനക്കുള്ളതായിരിക്കും.

രുചിയേറും നാടന്‍ വിഭവങ്ങളുടെ വിവിധ സ്റാളുകള്‍ ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കേരളത്തില്‍ ഭവനമില്ലാത്തവര്‍ക്ക് പുതിയ ഭവനം നിര്‍മിച്ചു കൊടുക്കുന്നതിനും മറ്റു സാമൂഹ്യ നന്മകള്‍ക്കും വേണ്ടിയും വിനിയോഗിക്കുന്നു. ഹാര്‍വെസ്റ് ഫെസ്റിവലിനോടനുബന്ധിച്ച് ഒരുക്കുന്ന വര്‍ണ മനോഹാരിത തീര്‍ക്കുന്ന വിവിധയിനം കലാ വിരുന്നുകള്‍ ആസ്വദിക്കുവാനും നാടന്‍ രുചിക്കൂട്ടുകള്‍ മതിയാവോളം നുകരുവാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഏബ്രഹാം സ്കറിയ, അസോ. വികാരി റവ. സോനു സ്കറിയ, യുവജന സഖ്യം സെക്രട്ടറി പ്രേമി തോമസ് എന്നിവര്‍ അറിയിച്ചു. ഹാര്‍വെസ്റ് ഫെസ്റിവലിന്റെ വിജയത്തിനായി ഷിജി അലക്സ് കണ്‍വീനറായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം