ലാന നാഷണല്‍ കണ്‍വന്‍ഷന്‍: കിക്ക് ഓഫ് മീറ്റിംഗുകള്‍ തുടരുന്നു
Monday, August 17, 2015 8:03 AM IST
ഡാളസ്: ലാനയുടെ പത്താമത് നാഷണല്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ ഡാളസിലുള്ള ഒ.വി. വിജയന്‍ നഗറില്‍ (ഏട്രിയം ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്സില്‍) നടക്കും. അന്തരിച്ച മലയാളി സാഹിത്യകാരന്‍ ഒ. വി. വിജയന്റെ പേരിലായിരിക്കും കണ്‍വന്‍ഷന്‍ നഗര്‍ അറിയപ്പെടുക.

പ്രശസ്ത പ്രവാസി സാഹിത്യകാരനായിരുന്ന ഒ.വി. വിജയന്‍ ലാനയുടെ ഒരു ഉത്തമ സുഹൃത്ത് ആയിരുന്നു. കണ്‍വന്‍ഷന്റെ വിജയത്തിനായി അമേരിക്കയിലുടെനീളം കിക്ക് ഓഫ് മീറ്റിംഗുകള്‍ സംഘടിപ്പിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഡാളസില്‍ നടന്ന പ്രഥമ കിക്ക് ഓഫ് മീറ്റിംഗില്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ജോസ് ഓച്ചാലില്‍ കണ്‍വന്‍ഷന്റെ മെഗാ സ്പോണ്‍സറും സ്പെക്ട്രം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മേധാവിയുമായ ഷിജു ഏബ്രഹാമില്‍ നിന്ന് ചെക്ക് കൈപ്പറ്റി. ഏബ്രഹാം തെക്കേമുറി, മീനു എലിസബത്ത്, ജോസന്‍ ജോര്‍ജ്, സിജു വി. ജോര്‍ജ്, അനൂപ സാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

വിവരങ്ങള്‍ക്ക്: ജോസ് ഓച്ചാലില്‍ 469 363 5642, ഏബ്രഹാം തെക്കേമുറി 469 222 5521.

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍