ഖത്തര്‍ കാസര്‍ഗോഡ് കെഎംസിസി ബൈത്തുറഹ്മ ഉടന്‍ പ്രവര്‍ത്തനമാരംഭിമെന്ന് അവൈലബിള്‍ സാരഥികള്‍
Monday, August 17, 2015 8:01 AM IST
കാസര്‍ഗോഡ്: ഖത്തര്‍ കാസര്‍ഗോഡ് മണ്ഡലം കെഎംസിസി നിര്‍മിച്ചു നല്‍കുന്ന മൂന്നു ബൈത്തുറഹ്മയുടെ തറക്കല്ലിടല്‍ കര്‍മവും പ്രവര്‍ത്തനോദ്ഘാടനവും ഉടന്‍ നടത്തുമെന്ന് ചെര്‍ക്കള ലീഗ് ഹൌസില്‍ ചേര്‍ന്ന കെഎംസിസി അവൈലബിള്‍ സാരഥികളുടെ യോഗം തീരുമാനിച്ചു.

നല്ല മാര്‍ക്കോടുകൂടി വിജയിച്ച് ഉന്നത പഠനത്തിനായി പണമില്ലാതെ നില്‍ക്കുന്ന പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് നല്‍കി വരുന്ന മര്‍ഹും മുഹമ്മദ് മുഹ്യദ്ദീന്‍ സ്മാരക വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ അടുത്തുതന്നെ സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സെക്രട്ടറി അലി ചേരൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മൊയ്തീന്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം. ലുഖ്മാനുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ ട്രഷറര്‍ മുസ്തഫ ബാങ്കോട്, മണ്ഡലം ട്രഷറര്‍ ഹാരിസ് എരിയാല്‍, വൈസ് പ്രസിഡന്റ് ഹമീദ് മാന്യ, റഫീഖ് കുന്നില്‍ എന്നിവര്‍ സംബന്ധിച്ചു.