ഡാളസില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Monday, August 17, 2015 8:01 AM IST
ഡാളസ്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 69-ാമത് സ്വാതന്ത്യ്രദിനം സമുചിതമായി ആഘോഷിച്ചു.

ഓഗസ്റ് 15നു (ശനി) വൈകുന്നേരം നാലിനു ഇര്‍വിംഗില്‍ നടന്ന ചടങ്ങില്‍ ഐഎന്‍ഒസി (കേരള) റീജണല്‍ പ്രസിഡന്റ് ബോബന്‍ കൊടുവത്ത് ദേശീയ പതാക ഉയര്‍ത്തി. മഹാത്മജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ ഐതിഹാസിക സമരത്തിലൂടെ നേടിയെടുത്ത സ്വാതന്ത്യ്രം കാത്തു സൂക്ഷിക്കുവാന്‍ ഓരോ ഇന്ത്യന്‍ പൌരനും പ്രതിജ്ഞാ ബദ്ധമാണെന്ന് ബോബന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ജനത പരിപാവനമായി കരുതുന്ന മതേതരത്വം ഹനിക്കുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ബോബന്‍ പറഞ്ഞു. ആഡ്രൂസ് അഞ്ചേരി, ചാക്കോ ഇട്ടി, ബിനീഷ് മാത്യു, മൈക്കിള്‍ ഫ്രിക്സ് മോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ഐഎന്‍ഒസി (കേരള) ഡിഎഫ്ഡബ്ള്യു യൂണിറ്റ് സെക്രട്ടറി ബാബു പി. സൈമണ്‍ സ്വാഗതവും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ രാജു ചാമത്തില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍