ഒഐസിസി സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Monday, August 17, 2015 6:03 AM IST
ജിദ്ദ; ഒഐസിസി ജിദ്ദ റീജണല്‍ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ ഹില്‍ടോപ് റസ്റ്റോറന്റില്‍വച്ച് സ്വതന്ത്രദിനം ആഘോഷിച്ചു. വര്‍ണ്ണ ശബളമായ വേദി നിറഞ്ഞ ഓഡിറ്റോറിയം പൊതു സമൂഹത്തിനുതന്നെ വിസ്മയമായി. ഒഐസിസിയുടെ ചരിത്രം തിരുത്തിക്കുറിച്ച് ജനസമൂഹത്തിനു മാതൃകാപരമായ രീതിയില്‍ 69-മത് സ്വാതന്ത്ര ദിനാഘോഷം മനോഹരമാക്കാന്‍ സാധിച്ചതു പിറന്ന നാടിനോടുള്ള ബഹുമാന സൂചകമാണെന്ന് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത ഗ്ളോബല്‍ കമ്മറ്റി മെമ്പര്‍ പാപ്പറ്റ കുഞ്ഞി മുഹമ്മദ് പറഞ്ഞു. പൊതു സമ്മേളനത്തിന് ആക്ടിംഗ് പ്രസിഡണ്ട് ഷറഫുദ്ദീന്‍ കായംകുളം അധ്യക്ഷത വഹിച്ചു.

ജിദ്ദയിലെ പ്രശസ്ത ഗായിക ആശാ ഷിജുവിന്റെ ഭക്തിഗാനത്തോടെ തുടക്കം കുറിച്ച പരിപാടിയില്‍ റീജണല്‍ കമ്മറ്റി സെക്രട്ടറി അനിയന്‍ ജോര്‍ജ് സ്വതന്ത്യ്രദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജിദ്ദ സമൂഹത്തിന് എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍വേണ്ടി ഗ്ളോബല്‍ കമ്മറ്റി മെമ്പര്‍ അബ്ദുറഹീം ഇസ്മായില്‍ സ്വാതന്ത്രദിന സന്ദേശം മാതൃകാപരമായ രീതിയില്‍ വായിച്ചു കേള്‍പ്പിച്ചു. മലയാളം ന്യൂസ് എഡിറ്റര്‍ സിഒടി അസീസ്, ഐഎന്‍സിഎഫ്ബി യൂണീറ്റ് പ്രതിനിധി ഇഖ്ബാല്‍ പൂകുന്ന്, റീജണല്‍ കമ്മറ്റി ഓഡിറ്റര്‍ വിലാസ് അടൂര്‍, നാഷണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ശങ്കള്‍ എളങ്കൂര്‍, നാഷ്ണല്‍ കമ്മറ്റി ട്രഷറര്‍ തക്ബീര്‍ പന്തളം, ജിദ്ദ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി സി.കെ. മൊറയൂര്‍ എന്നിവര്‍ വിവിധ രീതിയില്‍ സ്വതന്ത്ര സന്ദേശം അറിയിച്ചു.

പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കുഞ്ഞിമുഹമ്മദ് കോടശേരിയുടെ നേതൃത്വത്തില്‍ നടന്ന കുട്ടികളുടെ കലാ പരിപാടിയില്‍ നദ യൂനസ്, നിദാല്‍ യൂനസ്, ഐഷ അന്‍വര്‍ലാല്‍, അമല്‍ അന്‍വര്‍ലാല്‍, അഹ് ലാം അന്‍വര്‍ലാല്‍ എന്നിവരുടെ ഒരു ദേശഭക്തിഗാനവും, പ്രശസ്ത ഗായകരായ ഫാത്തിമ ഷിജ, മുഹമ്മദ് സാലിം, കരീം മാവൂര്‍, ആശാ ഷിജു, നൂഹ് ബീമാപള്ളി, ഹക്കീം അരിമ്പ്ര, അലവി കണിയാംപറ്റ എന്നിവരുടെ മികവുറ്റ ഗാനാലാപനവും, ആസ്വാദകരെ കയ്യിലെടുത്ത ഷിഫാന ഷാനവാസിന്റെ നൃത്തച്ചുവടും അരങ്ങേറി. ജോയ് പത്തനാപുരം മിമിക്രിയും അരുവി മോങ്ങം കവിതയും ആലപിച്ചു. അസീസിയ ഏരിയാ കമ്മറ്റി പ്രസിഡന്റ് ബഷീറലി പരുത്തിക്കുന്നന്റെ നേതൃത്വത്തില്‍ നടന്ന കൂപ്പണ്‍ നറുക്കെടുപ്പില്‍ സമ്മാനാര്‍ഹരായവര്‍ക്കും കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കുമുള്ള സമ്മാന ദാനങ്ങളും കൂടി വിവിധ നേതാക്കള്‍ കൈമാറി. റീജണല്‍ കമ്മറ്റി സെക്രട്ടറി മുജീബ് തൃത്താല, ശ്രുതസേനന്‍ കളരിക്കല്‍, സാദിക്ക് കായംകുളം, മുജീബ് മൂത്തേടത്ത്, സഹീര്‍ മാഞ്ഞാലി, താഹിര്‍ ആമയൂര്‍, കരീം മണ്ണാര്‍ക്കാട്, രാജഗോപാല്‍ സനാഇയ, ഫസലുള്ള വള്ളുവമ്പാലി, ഇസ്മായില്‍ കൂരിപോയില്‍, സിദ്ദീക്ക് ചോക്കാട്, അഫ്ഫാന്‍ റഹ്മാന്‍, ലത്തീഫ് കോഴിക്കോട്, പ്രവീണ്‍ എടക്കാട്, എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ വിവിധ ജില്ലാ/ ഏരിയാ കമ്മറ്റി നേതാക്കളായ അലവി സിറ്റി ചോയ്സ്, സലാം പോരുവഴി, സിദ്ദിഖ് മൂവാറ്റുപുഴ, തോമസ് വൈദ്യന്‍, ഹുസൈന്‍ കാട്ടാക്കട, മുസ്തഫ തൃത്താല, അനില്‍കുമാര്‍ പത്തനംതിട്ട, ജമാല്‍ നാസര്‍, അബ്ദുറഹിമാന്‍ പുലപ്പാടി, നൌഷാദ് ചാലിയാര്‍, ജിദേശ് എറകുന്നത്ത്, ഷിബു കൂരി, ഫിറോസ് കാരകുന്ന് എന്നിവര്‍ സംബന്ധിച്ചു. മീഡിയാ പ്രവര്‍ത്തകരായ ജാഫറലി പാലക്കോട് (റിപ്പോര്‍ട്ടര്‍), ബഷീര്‍ തൊട്ടിയന്‍ (ജീവന്‍ ടി.വി), ഇസ്യാഹുല്‍ ഹഖ് (മീഡിയാ വണ്‍) എന്നിവരും പങ്കെടുത്തു. ആശാഷിജുവിന്റെ ദേശീയ ഗാനത്തോടെ സമാപനം കുറിച്ച സ്വാതന്ത്യ്രദിന പരിപാടിക്ക് സെക്രട്ടറി ഹാഷിം കോഴിക്കോട് സ്വാഗതവും ട്രഷറര്‍ ശ്രീജിത് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍