യൂത്ത് ഇന്ത്യ സിമ്പോസിയം സംഘടിപ്പിച്ചു
Monday, August 17, 2015 6:02 AM IST
ജിദ്ദ: ഇന്ത്യയുടെ 69-ാം സ്വാതന്ത്യ്രദിനാഘോഷത്തോടനുബന്ധിച്ച് യൂത്ത് ഇന്ത്യ ജിദ്ദ ചാപ്റ്റര്‍ സിമ്പോസിയം സംഘടിപ്പിച്ചു. സ്വാതന്ത്യ്രം, പൌരാവകാശം, ജനാധിപത്യം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. യൂത്ത് ഇന്ത്യ രക്ഷാധികാരി സി.കെ. മുഹമ്മദ് നജീബ് ഉദ്ഘാടനും ചെയ്തു. പരിപാടിയില്‍ രായിന്‍കുട്ടി നീറാട് (കെ.എം.സി.സി, അബ്ദുല്‍ മജീദ് നഹ (ഒഐസിസി), ഷമീര്‍ പേരാമ്പ്ര (നവോദയ), ബഷീര്‍ വള്ളിക്കുന്ന് (ബ്ളോഗര്‍), അരുവി മോങ്ങം (സോഷ്യല്‍ മീഡിയ ഫോറം), മുനീബ് കാരക്കുന്ന് (പ്രവാസി സാംസ്കാരിക വേദി) തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് ഇന്ത്യ നോര്‍ത്ത് സോണ്‍ അധ്യക്ഷന്‍ ഉമര്‍ ഫാറൂഖ് മോഡറേറ്ററായിരുന്നു. കെ.എം. അനീസ് സ്വാഗതവും അജ്മല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. ഹസീബ് ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍