ഹൂസ്റണ്‍ മല്ലപ്പള്ളി സംഗമം 'ഓണം 2015' ഓഗസ്റ് 22-ന്
Monday, August 17, 2015 6:00 AM IST
ഹൂസ്റണ്‍: മല്ലപ്പള്ളി സംഗമം (ഹൂസ്റണ്‍) സംഘടിപ്പിക്കുന്ന 2015-ലെ ഓണാഘോഷപരിപാടികള്‍ ഓഗസ്റ് 22-ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ 7.30 വരെ നടക്കും. ടെക്സസിലെ സ്റാഫോര്‍ഡിലാണു പരിപാടികള്‍ അരങ്ങേറുന്നത്.

ആഘോഷങ്ങളോടനുബന്ധിച്ചു കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണെന്നു മല്ലപ്പള്ളി സംഗമം പ്രസിഡന്റ് ബാബു ചാക്കോ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ബാബു 832 661 7555), സെന്നി (713 291 7360), ഷിജോ (409 354 3414).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം