എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന വോളിബോള്‍ ടൂര്‍ണമെന്റ് വന്‍ വിജയം
Friday, August 14, 2015 6:07 AM IST
ഫിലാഡല്‍ഫിയ: ഐക്യവേദിയായ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് എട്ടിനു നടന്ന വോളിബോള്‍ ടൂര്‍ണമെന്റ് വന്‍ വിജയം.

സാഹോദരീയ നഗരത്തിന്റെ വിരിമാറില്‍ ഓരോ നിമിഷങ്ങളെയും തുടക്കം മുതല്‍ ഒടുക്കം വരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കാണികളുടെ മുഴുവന്‍ മുക്തകണ്ഠമായ പ്രശംസയ്ക്ക് അതിരുകളുടെ സമാനതകളില്ലാതെ അന്തരീക്ഷത്തില്‍ ആര്‍പ്പു വിളികളുടെയും കരഘോഷങ്ങളുടെയും നിലയ്ക്കാത്ത ശബ്ദ പ്രവാഹങ്ങളെ സാക്ഷിയാക്കിയാണ് ടൂര്‍ണമെന്റ് പര്യവസാനിച്ചത്. സംഘാടകരുടെ പ്രവര്‍ത്തന മികവും ഫെലോഷിപ്പിന്റെ നാമധേയവും ഒത്തു ചേര്‍ന്നപ്പോള്‍ കായികമേള ഒരു പുത്തനുണര്‍വു സമ്മാനിച്ചു.

ഫാ. എം.കെ. കുര്യാക്കോസ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. സിബി വര്‍ഗീസ് (ലളശരു കോ ചെയര്‍മാന്‍) പ്രാര്‍ഥനയോടുകൂടി ടൂര്‍ണമെന്റിനു തുടക്കം കുറിച്ച് ആദ്യത്തെ സര്‍വീസ് കിക്ക് ഓഫ് ഫാ. ഗീവര്‍ഗീസ് ജോണ്‍ (റിലീജിയസ് കോ-ഓര്‍ഡിനേറ്റര്‍) നിര്‍വഹിച്ചു. എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ഔദ്യോഗിക ടീ ഷര്‍ട്ടിന്റെ ഉദ്ഘാടനം ഫാ. വര്‍ക്കി തോമസ് നിര്‍വഹിച്ചു.

വിവിധ ദേവാലയങ്ങളില്‍നിന്നു നിരവധി ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ എവറോളിംഗ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി (സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി 2015) സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് കരസ്ഥമാക്കി. സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചാണ് റണ്ണര്‍അപ്പ്. ഇരു ടീമുകള്‍ക്കും കാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. ഷിജോ ഷാജി (എംവിപി), ക്രിസ് വര്‍ഗീസ് (ബെസ്റ് ഡിഫന്‍സ് പ്ളെയര്‍), ഷോണ്‍ ഷാജി (ബെസ്റ് സെറ്റര്‍), ദിലീപ് ജോര്‍ജ് (ബെസ്റ് ഡിസിപ്ളിന്‍ പ്ളെയര്‍), ജിജോ ജോര്‍ജ് (ബെസ്റ് ഒഫന്‍സ് പ്ളെയര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ വോളിബോള്‍ ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്‍സേഴ്സായി മണിലാല്‍ മത്തായി (ഹെല്‍ത്ത് കെയര്‍ സ്റാറ്റ്), സജീവ് ശങ്കരത്തില്‍ (റിയാലിറ്റി മാര്‍ക്ക് അസോസിയേറ്റ്സ്), തോമസ് മാത്യു (ഫാര്‍മേഴ്സ് ഇന്‍ഷ്വറന്‍സ്), കുര്യന്‍ മത്തായി (ഗലൃഹ്യീീംറ ഋിലൃുൃേശലെ) എന്നിവരായിരുന്നു.

മാനസിക പിരിമുറുക്കത്തില്‍നിന്നും സമാനതകളില്ലാത്ത കായികോല്ലാസത്തിന്റെ കളിത്തട്ടിലില്‍ എല്ലാവരും ഒന്നു ചേരുന്ന നവ്യാനുഭവമായിത്തീര്‍ന്ന കായികോത്സവത്തിന്റെ കേളി കൊട്ടിനു തിരശീല വീണു.

സുമോദ് ജേക്കബ്, എം.എ. മാത്യു, ബിജു ജോസഫ്, ജീമോന്‍ ജോര്‍ജ്, ബിജു ഏബ്രഹാം, സണ്ണി ഏബ്രഹാം, എം.സി. സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലുളള കമ്മിറ്റിയും കൂടാതെ മെഡിക്കല്‍ ടീം ധാരാളം വോളന്റിയേഴ്സ് തുടങ്ങിയവരും ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.