വര്‍ഗീസ് പാലത്തുരുത്തില്‍ കാലിഫോര്‍ണിയായില്‍ നിര്യാതനായി
Friday, August 14, 2015 6:02 AM IST
സാന്‍ഫ്രാന്‍സിസ്കോ: നോര്‍ത്തേണ്‍ കാലിഫോര്‍ണിയ മലയാളി അസോസിയേഷന്‍ (മങ്ക) പ്രസിഡന്റ് സാജു ജോസഫിന്റെ ഭാര്യ പിതാവ് കൊച്ചി തമ്മനം സ്വദേശി വര്‍ഗീസ് പാലതുരുത്തില്‍ (75) കാലിഫോര്‍ണിയായിലെ കാസ്ട്രോവാലിയില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 17നു (തിങ്കള്‍) രാവിലെ 10ന് മില്‍പിറ്റാസ് സെന്റ് തോമസ് പള്ളിയില്‍ ആരംഭിച്ച് സംസ്കാരം സാന്‍ഹൊസെ കാല്‍വരി കാത്തലിക് സെമിത്തേരിയില്‍.

ഭാര്യ: അന്നമ്മ പ്ളാക്കാട്ട് കുടുംബാംഗം.

മക്കള്‍: ബിന്ദു, വര്‍ഗീസ് ബാബു. മരുമക്കള്‍: സാജു ജോസഫ്, ഡയാന. സഹോദരങ്ങള്‍: ആന്റണി, ജോസ്, ജലസ്, ജയിംസ് പാലത്തുരുത്തില്‍, ബേബി പാലയ്ക്കാപ്പിള്ളില്‍, മേഴ്സി പീച്ചനാട്ട്, ഓമന.

പൊതുദര്‍ശനം ഓഗസ്റ് 16നു (ഞായര്‍) വൈകുന്നേരം ആറു മുതല്‍ എട്ടു വരെ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ (മില്‍പിറ്റാസ്).