ടൊറേന്റോ ക്നാനായ മിഷന്‍ മിഡ്ലാന്റ് തീര്‍ഥാടനം നടത്തി
Friday, August 14, 2015 6:00 AM IST
ടൊറേന്റോ: കാനഡയിലെ പ്രശസ്തമായ മാര്‍ട്ടേഴ്സ്ഷറൈന്‍ ദേവാലയത്തിലേക്ക് മിഷന്‍ ചാപ്ളെയിന്‍ ഫാ. ജോര്‍ജ് പാറയിലിന്റെ നേതൃത്തത്തില്‍ തീര്‍ഥാടനം നടത്തി.

കനേഡിയന്‍ മണ്ണില്‍ സുവിശേഷവേലയ്ക്കിടെ രക്തസാക്ഷിത്വം വരിച്ച എട്ടു ജെസ്യൂട്ട് വൈദികരുടെ സ്മരണാര്‍ഥം സ്ഥാപിതമായ ദേവാലയത്തിലേക്ക് ഇതു രണ്ടാം തവണയാണു തീര്‍ഥാടനം സംഘടിപ്പിക്കുന്നത്. ദേവാലയത്തിനു പുറത്തു പ്രത്യേകം തയാറാക്കിയ അള്‍ത്താരയില്‍ ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്നു മിഷന്റെ മധ്യസ്ഥയായ മുത്തിയമ്മയുടെ രൂപവും വഹിച്ച് ദേവാലയത്തിലേക്ക് പ്രദക്ഷിണം നടത്തി. തുടര്‍ന്ന് എല്ലാവരും വിശുദ്ധരുടെ തിരുശേഷിപ്പു വണങ്ങുകയും മിഷന്‍ പാരിഷായി ഉയര്‍ത്തപ്പെടുന്നതിനുവേണ്ടി പ്രത്യേക മധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തു.

കൈക്കാരന്മാരായ ജോണ്‍ കുരുവിള അരയത്ത്, ജോബി ജോസഫ് വലിയപുത്തന്‍പുരയില്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങളായ ജോഷി ജോബ് പാലതടത്തില്‍, ദീപു ഫിലിപ്പ് മലയില്‍, ലിസി തോമസ് പൂങ്കാശേരില്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേകുറ്റ്