പ്രസ് ക്ളബ് ഫോട്ടോ-വീഡിയോ മത്സരം സെപ്റ്റംബര്‍ 20 വരെ
Friday, August 14, 2015 5:56 AM IST
ഫിലാഡല്‍ഫിയ: പ്രസ് ക്ളബ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ഫോട്ടോ-വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യാ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10നു നടത്തുന്ന റീജണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായാണു മത്സരം.

20 വയസുവരെയുള്ള വിദ്യാര്‍ഥി വിഭാഗത്തിനും 20നു മേല്‍ പ്രായമുള്ള അഡല്‍റ്റ് വിഭാഗത്തിനും വേറിട്ടാണു മത്സരം. ജെപെഗ് ഫോര്‍മാറ്റിലുള്ള ഫോട്ടോ ആണ് ഈ മെയില്‍ ആയി അയയ്ക്കേണ്ടത്. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കു കാഷ് അവാര്‍ഡും പ്രശംസാ പത്രികയും ഒക്ടോബര്‍ 10നു ഫിലാഡല്‍ഫിയയിലെ പ്രസ് ക്ളബ് റീജണല്‍ കോണ്‍ഫറന്‍സില്‍ സമ്മാനിക്കും.

വിഷയം: 'കാലികപ്രസക്തമായ ഏതെങ്കിലും സാമൂഹികാവശ്യം' ‘അി്യ ടീരശമഹ ചലലറ ീള വേല ഠശാല’.

അഞ്ചു മിനിറ്റു നേരത്തേക്കുള്ള വീഡിയോയ്ക്കുള്ള വിഷയം: സാമൂഹിക പ്രശനം അഥവാ സാമൂഹികാവശ്യം മുന്‍നിര്‍ത്തി ഒരു ഡോക്യുമെന്ററി. ഇന്റര്‍വ്യു, നറേഷന്‍ എന്നിങ്ങനെയുള്ള രീതികള്‍ ഉപയോഗിക്കാം. നിഗമനം വ്യക്തമാക്കുന്ന പ്രസ്താവന വ്യക്തമാക്കിയിരിക്കണം. എശ്ല ാശിൌലേ റീരൌാലിമ്യൃേ ീി മ ീരശമഹ ശൌല വൃീൌേഴവ ശില്ൃേശലം, ിമൃൃമശീിേ ലരേ ംശവേ മ രീിരഹൌറശിഴ മെേലോലി.’

ഫോട്ടോയും വീഡിയോയും സെപ്റ്റംബര്‍ 20നു വൈകുന്നേരം എട്ടിനു മുമ്പ്  ുൃലരൈഹൌയുവശഹമ @ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ ലഭിക്കണം. ഫോട്ടോ/ വീഡിയോ എടുത്ത ആളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വയസ് എന്നിവ ഇ-മെയിലില്‍ വ്യക്തമാക്കിയിരിക്കണം.

വിവരങ്ങള്‍ക്ക്: പ്രസ്ക്ളബ് ഫിലാഡല്‍ഫിയ ഭാരവാഹികളായ സുധ കര്‍ത്ത 267 575 7333, ജോര്‍ജ് നടവയല്‍ 215 494 6420, വിന്‍സന്റ് ഇമ്മാനുവല്‍ 215 880 3341, ഏബ്രാഹം മാത്യു 215 519 7330, ജോര്‍ജ് ഓലിക്കല്‍ 215 873 4365, ജീമോന്‍ ജോര്‍ജ് 267 970 4267.