ഒരുമ സഹായം കൈമാറി
Friday, August 14, 2015 5:55 AM IST
ജിദ്ദ: ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍കുന്ന്, തട്ടാരമുണ്ട, മോരംപാടം, കൂരിപ്പൊയില്‍ പ്രദേശങ്ങളിലെ പ്രവാസികളുടെ സൌഹൃദ കൂട്ടായ്മയായ 'ഒരുമ' പ്രവാസിഗ്രൂപ്പ് മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ഒരുമയുടെ പ്രഥമ ധനസഹായം നിത്യരോഗിയായ തട്ടാരുമുണ്ട സ്വദേശി മുപപ്രമ്മല്‍ രാമനു നല്‍കി. ജീവകാരുണ്യ രംഗത്ത് സജീവമായ ഇടപെടല്‍ ആണ് ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേയുള്ള ഈ ഗ്രൂപ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നു ഭാരവാഹികളായ ഫസിലുദ്ദീന്‍ പരുത്തിക്കുന്നന്‍, വി.പി. മൊയ്തീന്‍, ഇസ്മയില്‍ കൂരിപൊയില്‍, റഫീക്ക തട്ടാരുമുണ്ട, ജലീല്‍ കൂരിപ്പൊയില്‍, സുള്‍ഫിക്കര്‍ ജിദ്ദ, ഷാഫി ദമാം, പി.ടി. റിയാസ് റിയാദ് എന്നിവര്‍ അറിയിച്ചു.

ഭാവി പ്രവര്‍ത്തനങ്ങള്‍ കൂടിയാലോചിക്കുന്നതിനുവേണ്ടി ജിദ്ദയില്‍ കഴിഞ്ഞ ദിവസം ഭാരവാഹികളുടെയും പ്രദേശവാസികളുടെയും ഒരു യോഗം കൂടുകയും ചെയ്തു.

വിവരങ്ങള്‍ക്ക്: ഫസലുദ്ദീന്‍ 0538534637.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍