സാന്‍ അന്റോണിയോ സീറോ മലബാര്‍ പള്ളിയില്‍ കുടുംബനവീകരണ ധ്യാനം
Friday, August 14, 2015 5:23 AM IST
സാന്‍അന്റോണിയോ: ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 2015 ഓഗസ്റ് 14, 15, 16 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ (ട. ഠവീാമ ട്യൃീ ങമഹമയമൃ ഇമവീേഹശര ഇവൌൃരവ, 8333 ആൃൌമി ഞറ, ടമി അിീിശീ, ഠത. 78254 ) കുടുംബവര്‍ഷത്തോടനുബന്ധിച്ച് കുടുംബ നവീകരണ ധ്യാനം നടത്തുന്നു.

മൂന്നുവര്‍ഷത്തെ ധ്യാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നത് അദ്ഭുതകരമായ അഭിഷേകത്താല്‍ നിറയപ്പെട്ട മരിയന്‍ ടിവി ഡയറക്ടര്‍കൂടിയായ ഫാ. ഷാജി തുമ്പേചിറയില്‍, വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് കരിമാത്തറ, മരിയന്‍ ടിവിയുടെ ചെയര്‍മാന്‍ ബ്രദര്‍ പി.ഡി. ഡൊമിനിക്, ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്പാറ (ഗാനശുശ്രൂഷ) എന്നിവരാണ്.

ഓഗസ്റ് 14-നു (വെള്ളിയാഴ്ച) വൈകുന്നേരം 5.30 മുതല്‍ 9.30 വരെയും, 15-നു (ശനിയാഴ്ച) രാവിലെ 9 മണി മുതല്‍ വൈകുന്നേരം ആറു വരെയും, 16-നു (ഞായറാഴ്ച) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറുവരെയുമാണു ധ്യാനസമയം. രജിസ്ട്രേഷന്‍ ഫീസ് ഇല്ലാതെ തികച്ചും സൌജന്യമായി നടത്തപ്പെടുന്ന മൂന്നുദിവസത്തെ കുടുംബ നവീകരണ ആത്മാഭിഷേകധ്യാനത്തില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കാന്‍ സഭാവ്യത്യാസമെന്യേ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോര്‍ജ് സി. ജോര്‍ജ് (വികാരി സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് സാന്‍ അന്റോണിയോ), ബിനു ജോര്‍ജ് (ട്രസ്റി) 954 558 6952, പോള്‍സണ്‍ പൌലോസ് (കോ -ട്രസ്റി) 210 410 6242, ജോയ് പോള്‍ (512 799 9274), ജിനോ ആന്റണി (561 713 8373). വെബ്സൈറ്റ് : ംംം.ാമൃശമി്ംീൃഹറ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം