സയിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് സ്വാഗതസംഘം രൂപവത്കരിച്ചു
Thursday, August 13, 2015 8:17 AM IST
ദുബായി: കേരളീയ പൊതുസമൂഹത്തെ തന്റെ പുഞ്ചിരികൊണ്ട് കീഴടക്കുകയും മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യമായി മൂന്നര പതിറ്റാണ്ടു കാലം കര്‍മനിരതയാര്‍ന്ന നേതൃത്വത്തിലൂടെ ജ്വലിച്ചു നില്‍ക്കുകയും ചെയ്ത് അന്തരിച്ച പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണത്തിന്റെ ഭാഗമായി ഓഗസ്റ് 28നു ദുബായി അല്‍ മംസാര്‍ കള്‍ച്ചറല്‍ ആന്‍ഡ് സയിന്റിഫിക്ക് അസോസിയേഷന്‍ ഹാളില്‍ ദുബായി മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന സയിദ് ശിഹാബ്, ഇന്റര്‍നാഷണല്‍ സമ്മിറ്റ് എന്ന പ്രോഗ്രാമിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു.

ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഇ.ആര്‍. അലി മാസ്റര്‍ അധ്യക്ഷത വഹിച്ചു. കണ്‍വന്‍ഷന്‍ സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആര്‍. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘത്തിന്റെ മുഖ്യ രക്ഷാധികാരികളായി എ.പി. ഷംസുദ്ദീന്‍ ബിന്‍ മോഹിയുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, അന്‍വര്‍ അമീന്‍, ചെമ്മുക്കന്‍ യാഹുമോന്‍ എന്നിവരെയും പി.കെ. അന്‍വര്‍ നഹ (ചെയര്‍മാന്‍) പി.വി ജാബിര്‍, മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍, കെ.പി.പി. തങ്ങള്‍, ഹംസ ഹാജി മാട്ടുമ്മല്‍ (വൈസ് ചെയര്‍മാന്‍), ഇ.ആര്‍. അലി മാസ്റര്‍ (ജനറല്‍ കണ്‍വീനര്‍), ബി.പി. അബൂബക്കര്‍ അങ്ങാടി, സിദീഖ് കാലൊടി, ഹംസു കാവുണ്ണയില്‍, വി.കെ. റഷീദ്, കെ.എം. ജമാല്‍(കണ്‍വീനര്‍മാര്‍), മുസ്തഫ വേങ്ങര (ട്രഷറര്‍), സബ് കമ്മിറ്റി ഭാരവാഹികളായി പ്രോഗ്രാം പി.വി. നാസര്‍ (ചെയര്‍മാന്‍), കരീം കാലടി (കണ്‍വീനര്‍), മീഡിയ ആന്‍ഡ് പബ്ളിസിറ്റി നിഹ്മത്തുള്ള മങ്കട (ചെയര്‍മാന്‍), ഹമീദ് ചെറുവല്ലൂര്‍ (കണ്‍വീനര്‍), ഫൈനാന്‍സ് മുസ്തഫ അല്‍ കത്തല്‍(ചെയര്‍മാന്‍), ആര്‍.ശുകൂര്‍(കണ്‍വീനര്‍), രജിസ്ട്രേഷന്‍ ജലീല്‍ കൊണ്േടാട്ടി (ചെയര്‍മാന്‍), നൌഫല്‍ വേങ്ങര (കണ്‍വീനര്‍), വോളന്റിയര്‍ കുഞ്ഞുമോന്‍ എരമംഗലം (ചെയര്‍മാന്‍), ഒ.ടി. സലാം (കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടു അഷ്റഫ് തോട്ടോളി, നാസര്‍ കുറുമ്പത്തൂര്‍, സകീര്‍ ഹുസൈന്‍, നാസര്‍ എടപ്പറ്റ, ടി.പി. സൈതലവി, കെ.പി. സാജിദ്, ജൌഹാര്‍ മൊറയൂര്‍, സബാഹ് കടന്നമണ്ണ, കെ.പി. അലി, ജലീല്‍ തവനൂര്‍, ബഷീര്‍ താനൂര്‍, മുഹമ്മദ് വള്ളിക്കുന്ന്, ഉസ്മാന്‍ പൂക്കാട്ടിരി, ഷാജഹാന്‍ നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കരീം കാലടി സ്വാഗതവും കെ.എം. ജമാല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍