യുപിപി അബ്ദുള്‍ കലാം അനുസ്മരണവും സര്‍വമത പ്രാര്‍ഥനയും നടത്തി
Thursday, August 13, 2015 6:27 AM IST
കുവൈറ്റ്: യുണൈറ്റഡ് പേരന്റ്സ് പാനല്‍ (യുപിപി) മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അനുസ്മരണവും സര്‍വമത പ്രാര്‍ഥനയും നടത്തി.

സല്‍മാനിയ കലവറ റസ്ററന്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ യുപിപി ജനറല്‍ കണ്‍വീനര്‍ അജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വമത പ്രാര്‍ഥനയ്ക്ക് അബ്ദുള്‍ ഖാദര്‍ ഫൈസല്‍, നന്ദന, മാത്യു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

ഐസിആര്‍എഫ് ജനറല്‍ സെക്രട്ടറി അരുള്‍ ദാസ് മുഖ്യ പ്രഭാഷണം നടത്തി. സേവി മാത്തുണ്ണി, ആര്‍. പവിത്രന്‍, മാത്യു ബേബി, സോവിച്ചന്‍ ചെന്നാട്ടുശേരി, സാം ഫ്രാന്‍സിസ്, ലത്തീഫ് ആയഞ്ചേരി, എഫ്.എം. ഫൈസല്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ഡോ. കലാം രൂപകല്‍പ്പന ചെയ്ത മിസൈലുകളേക്കാള്‍ വേഗത്തിലാണ് അദ്ദേഹത്തിന്റെ വിനയവും ലളിത ജീവിതവും വാക്കുകളും ജനമനസില്‍ തുളഞ്ഞു കയറിയതെന്നും കലാമിനോടുള്ള നമ്മുടെ സ്നേഹം വിനയം കൊണ്ടും സഹജീവികളോടുള്ള നമ്മുടെ പെരുമാറ്റത്തിലൂടെയും പ്രകടമാക്കാന്‍ ശ്രമിക്കണമെന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

അഭിരാമി അജി, അക്ഷര എബി, അക്ഷയ് ജ്യോതിഷ് എന്നീ വിദ്യാര്‍ഥികള്‍ കലാമിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. ജ്യോതിഷ് പണിക്കര്‍ സ്വാഗതവും അജി ഭാസി നന്ദിയും പറഞ്ഞു.