കല കാനഡ, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അനുസ്മരണ യോഗം നടത്തി
Thursday, August 13, 2015 6:26 AM IST
കാനഡ: ഒന്റാരിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'കല കാനഡ' അന്തരിച്ച ഡോ. അബ്ദുള്‍ കലാമിന്റെ ഓര്‍മ പുതുക്കി.

ഓഗസ്റ് 12നു (ബുധന്‍) വൈകുന്നേരം 7.30നു ബ്രാംപ്ടണ്‍ ബെസ്റ് വെസ്റ് മീറ്റിംഗ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യയുടെ സ്വപ്നാടകന്റെ അകാല നിര്യാണത്തില്‍ അനുശോചിക്കുകയും പരേതന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്ന് പ്രാര്‍ഥനയും നടത്തി. സഭാ അധ്യക്ഷന്‍ ഉണ്ണി മേലേതിലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ജയശങ്കര്‍ പിള്ള, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം രാജ്യത്തിനു നല്‍കിയ സേവനത്തെപറ്റി ഓര്‍മ പുതുക്കി.

കേരളത്തിന്റെ കലകളെയും സംസ്കാരത്തെയും വളര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും അതുവഴി പുത്തന്‍ തലമുറയിലേക്കു മലയാളത്തിന്റെ മഹത്വം പ്രചരിപ്പിക്കുന്നതിനുംവേണ്ടി പ്രവര്‍ത്തിച്ചുവരുന്ന കല കാനഡയുടെ 2015-16 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെകുറിച്ച് യോഗം വിലയിരുത്തി.

സെപ്റ്റംബര്‍ അഞ്ചിനു നടക്കുന്ന ജയറാം ഷോ 2015ന്റെ വിജയത്തിനുവേണ്ടുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി കമ്മിറ്റി അറിയിച്ചു. ഓക്വില്‍ മീറ്റിംഗ് സെന്ററില്‍ നടക്കുന്ന മെഗാ ഷോയുടെ ടിക്കറ്റ് വില്പന അവസാനഘട്ടത്തില്‍ എത്തി നില്‍കുന്നതിനാല്‍ ഇനിയും ടിക്കറ്റ് എടുക്കാത്തവര്‍ ഉടന്‍ തന്നെ എടുക്കണമെന്നു സതീഷ് അറിയിച്ചു. സൌജന്യ പാര്‍ക്കിംഗ് സൌകര്യം സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിരവധി കുടുംബസിനിമകളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ജയറാം, പ്രേക്ഷകരെ ചിരിയുടെ സാഗരത്തില്‍ ആറാടിക്കുന്ന പിഷാരടി- ധര്‍മജന്‍-പാഷാണം കൂട്ടുകെട്ട്, ഉണ്ണി മേനോനും സംഘവും അവതരിപ്പിക്കുന്ന അമൃത ഗാനാലാപനം, തെന്നിന്ത്യന്‍ സിനിമയിലെ സൌന്ദര്യ റാണി പ്രിയാമണി എന്നിവരെ വേദിയില്‍ അണിനിരത്തുന്നത് നാദിര്‍ഷ ആണ്.

മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കലാവിരുന്നിലേക്ക് കല കാനഡ എല്ലാ കലാ സ്നേഹികളെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ദിവാകരന്‍ 647 669 9714, രാജേന്ദ്രന്‍ 416 543 2830, സതീഷ് 905 901 4894 എന്ന നമ്പരിലോ വു://ംംം.സമഹമരമിമറമ.രീാ/#!രൌൃൃലില്േലി/രള3 എന്ന വെബ്സൈറ്റുമായോ ബന്ധപ്പെടുക. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ആവശ്യമുള്ളവര്‍ വു://ംംം.ൌഹലസവമ.രീാ വഴി വാങ്ങാവുന്നതാണ്.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള