മുന്‍ വൈസ് ചാന്‍സലര്‍ അലക്സാണ്ടര്‍ കാരയ്ക്കലിനെ ഫ്രണ്ട്സ് ഓഫ് തിരുവല്ല ആദരിച്ചു
Thursday, August 13, 2015 6:24 AM IST
ഫിലാഡല്‍ഫിയ: മുന്‍ വൈസ് ചാന്‍സലര്‍ അലക്സാണ്ടര്‍ കാരയ്ക്കലിനെ ഫ്രണ്ട്സ് ഓഫ് തിരുവല്ല ആദരിച്ചു.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ചരിത്ര വിഭാഗം മുന്‍ ലക്ചററും കോട്ടയം ബസേലിയോസ് കോളജില്‍ മുന്‍ പ്രിന്‍സിപ്പലും ഓള്‍ ബ്രൈറ്റ് സ്കോളര്‍ഷിപ്പോടെ പ്രിന്‍സ്റണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടി കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി റിട്ടയര്‍ ചെയ്ത ഓര്‍ത്തഡോക്സ് സഭയുടെ സഭാ സെക്രട്ടറിയുമായിരുന്ന അലക്സാണ്ടര്‍ കാരയ്ക്കലിനെ ഫ്രണ്ട്സ് ഓഫ് തിരുവല്ല ആദരിച്ചു.

പ്രസിഡന്റ് തോമസ് പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോര്‍ജ് ജോസഫ്, ഫീലിപ്പോസ് ചെറിയാന്‍, ഷാജീ ജോണ്‍, കുര്യന്‍ പോളച്ചിറയ്ക്കല്‍, ദീനാമ്മ ജോസഫ്, ഏലിയാമ്മ പോള്‍, കൊച്ചുമോള്‍ ജോണ്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് പ്രസംഗിച്ചു.

കോട്ടയം ബസേലിയോസ് കോളജിലെ മുന്‍ ലക്ചറര്‍ ഫീലിപ്പോസ് ചെറിയാനെയും ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രവര്‍ത്തകരുടെ സ്നേഹത്തെയും ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍ അഭിനന്ദിച്ചു.