ഇ.കെ. ഹസന്‍ മുസ്ലിയാര്‍ അനുസ്മരണം സംഘടിപ്പിച്ചു
Thursday, August 13, 2015 6:21 AM IST
ജിദ്ദ: പ്രമുഖ പണ്ഡിതനും സമസ്തകേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന ഇ.കെ. ഹസന്‍ മുസ്ലിയാര്‍ അനുസ്മരണം സംഘടിപ്പിച്ചു.

ജിദ്ദാ ഐസിഎഫ് കമ്മിറ്റിയുടെയും പുത്തുപാടം മഹല്‍ ജിദ്ദ ഘടകത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം സമസ്ത കേരള സുന്നി യുവജനസംഘം ഉപാധ്യക്ഷനും പാലക്കാട് ഹസനിയ ജനറല്‍ സെക്രട്ടറിയുമായ മാരായമംഗലം അബ്ദുള്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അനിവാര്യമായ മത-ഭൌതിക സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രസക്തി സമൂഹത്തെ ബോധ്യപ്പെടുത്തുകയും ഈ രംഗത്ത് വലിയ സംഭാവനകള്‍ ചെയ്യുകയും ചെയ്ത വലിയ പണ്ഡിതനായിരുന്നു ഇ.കെ. ഹസന്‍ മുസ്ലിയാര്‍ എന്ന് അദ്ദേഹം പ്രസ്താവിച്ചു.

സയിദ് ഹബീബ് അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. മുസ്തഫ സഅദി മുഖ്യപ്രഭാഷണം നടത്തി. അബ്ദുള്‍ മജീദ് സഖാഫി, മുഹമ്മദ് അന്‍വരി കൊമ്പം, സിദ്ദീഖ് പുത്തുപാടം എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍