ന്യൂയോര്‍ക്കില്‍ നാരായണീയം 'ആയുരാരോഗ്യ' സപ്താഹം ഓഗസ്റ് 16ന്
Thursday, August 13, 2015 6:17 AM IST
ന്യൂയോര്‍ക്ക്: ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് 16നു (ഞായര്‍) വൈകുന്നേരം നാലിനു നാരായണീയം 'ആയുരാരോഗ്യ' സപ്താഹം ഉദിത് ചൈതന്യജി ഉദ്ഘാടനം ചെയ്യും.

ക്വീന്‍സ് വില്ലേജില്‍ 225 സ്ട്രീറ്റില്‍ ജമൈക്കാ അവന്യുവിലുള്ള ശനീശ്വര ക്ഷേത്രത്തില്‍ (9530, 225വേ ടൃലല, ഝൌലലി ഢശഹഹമഴല, ചലം ഥീൃസ) താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയും പൂര്‍ണകുംഭത്തോടെയും സ്വാമി ഉദിത് ചൈതന്യജിക്കും യജ്ഞ പൌരാണികരായ ജയപ്രകാശ് നായര്‍, ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കും സ്വീകരണം നല്‍കും. തുടര്‍ന്നു ആചാര്യവരണം, യജ്ഞപൌരാണിക വന്ദനം, സ്വാമി ഉദിത് ചൈതന്യജിയുടെ പ്രഭാഷണം, ആരതി, നാട്യരംഗ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ബാംഗളൂരിന്റെ രാധാകൃഷ്ണ സംഘനൃത്തം, അന്നദാനം എന്നിവ നടക്കും.

തുടര്‍ന്ന് എല്ലാ ദിവസവും ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ ഭക്തജനങ്ങളുടെ നാരായണീയ പാരായണം, ടീനേജുകാര്‍ക്കുവേണ്ടി സ്വാമി ഉദിത് ചൈതന്യജിയുടെ പ്രത്യേക ക്ളാസുകള്‍, പ്രഭാഷണം, വിവിധ ഭജനസംഘങ്ങളുടെ ഭക്തിഗാനമേള, അന്നദാനം എന്നിവയുണ്ടായിരിക്കും. മനോജ് കൈപ്പിള്ളിയുടെ ഭക്തി ഗാനമേളയോടെ ഓഗസ്റ് 23നു (ഞായര്‍) ഉച്ചയോടെ സപ്താഹം പര്യവസാനിക്കും.

വിവരങ്ങള്‍ക്ക്: ജയപ്രകാശ് നായര്‍ (യജ്ഞപൌരാണികന്‍) 8455072621, ഗോപിനാഥ് കുറുപ്പ് (പ്രസിഡന്റ്) 8455483938, സജി കരുണാകരന്‍ (സെക്രട്ടറി) 6318895012, രാജഗോപാല്‍ കുന്നപ്പള്ളില്‍ (പബ്ളിക് റിലേഷന്‍സ്) 9174400466.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ