നദീമില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി
Thursday, August 13, 2015 6:17 AM IST
റിയാദ്: ഹൃദയാഘാതംമൂലം ജൂലൈ 30നു റിയാദ് നദീമില്‍ നിര്യാതനായ കൊല്ലം കടയ്ക്കല്‍ ആറ്റുപുറം സ്വദേശി സുനില്‍ കുമാര്‍ രവീന്ദ്രന്റെ (48) മൃതദേഹം (ബുധന്‍) എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോയി.

നദീമിലെ ഒരു കമ്പനിയില്‍ ട്രെയിലര്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്ന സുനില്‍കുമാറിനു താമസസ്ഥലത്തു അസഹ്യമായ നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മൂന്നു മാസങ്ങള്‍ക്ക് മുമ്പു മാത്രമാണ് അനില്‍കുമാര്‍ സൌദിയിലെത്തിയത്. സ്പോണ്‍സറുടെ മേല്‍നോട്ടത്തില്‍ത്തന്നെയാണു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.

ഭാര്യ: ഗീത. മക്കള്‍: ഗായത്രി, ഗിരി.