ഒട്ടേറെ സവിശേഷതകളുമായി ജീപാസ് മൂണ്‍വാക്കര്‍ പുറത്തിറങ്ങി
Thursday, August 13, 2015 6:16 AM IST
ജിദ്ദ: പ്രമുഖ ഗൃഹോപകരണ ഇലക്ട്രോണിക് ബ്രാന്‍ഡായ ജീപാസ് മൂണ്‍വാക്കര്‍ എന്ന പേരില്‍ പുതിയ ഫ്ളാഷ് ലൈറ്റ് പുറത്തിറക്കി. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഫ്ലാഷ് ലൈറ്റ് എന്ന വിശേഷണവുമായാണ് മൂണ്‍ വാക്കര്‍ എത്തുന്നത്. കരുത്തേറിയതും ഏറ്റവും മികച്ച പ്രകാശം തരുന്നതുമാണ് മൂണ്‍ വാക്കര്‍ ഫ്ളാഷ് ലൈറ്റുകളെന്നു ജീപാസ് ജിദ്ദ സെയില്‍സ് ടീം അവകാശപ്പെട്ടു.

ഭാരക്കുറവ്, ദീര്‍ഘായുസ്, ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത എന്നിവയാണു മൂണ്‍വാക്കറിന്റെ മറ്റുസവിശേഷതകള്‍. സാധാരണ ബാറ്ററിയേക്കാള്‍ മൂന്നു മടങ്ങ് ആയുസുള്ള ലിഥിയം അയോണ്‍ ബാറ്ററികളാണു മൂണ്‍ വാക്കറില്‍ ഉപയോഗിക്കുന്നത്. വിപണിയിലെ മറ്റു ഫ്ളാഷ് ലൈറ്റുകളുടെ മൂന്നിലൊന്ന് ഭാരം മാത്രമേ മൂണ്‍വാക്കറിനുള്ളൂ. ശക്തമായ പ്രകാശം ആണ് മറ്റൊരു പ്രത്യേകത. ചാര്‍ജ് തീരാറായാല്‍ ചുവപ്പ് വെളിച്ചത്തിലൂടെ മുന്നറിയിപ്പു തരുന്ന ഇന്‍ഡിക്കേറ്റര്‍ ഉണ്ട്. ഒരിക്കലും ഉടയാത്ത ചില്ലുകളാണ് ഫ്ളാഷ് ലൈറ്റിനു മുന്നില്‍ ഘടിപ്പിച്ചിരിക്കുന്നത്. എണ്‍പത്തിയാറ് രാജ്യങ്ങളിലായി ആയിരത്തി അഞ്ഞൂറിലധികം ഉത്പന്നങ്ങള്‍ ജീപാസ് വിപണിയിലിറക്കുന്നുണ്ട്.

മൂണ്‍ വാക്കര്‍ ലോഞ്ചിംഗിന്റെ ഭാഗമായി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അബ്ദുള്ള ആയിഷ് മൂണ്‍ വാക്കര്‍ ഫ്ളാഷ് ലൈറ്റ് റഹ്മത്ത് സുല്‍ത്താന്‍ ബാവ ഹബിനു നല്‍കി ജിദ്ദയിലെ ആദ്യത്തെ സെയില്‍സിനു തുടക്കമിട്ടു. നൌഷാദ് കക്കോടി (ഫിനാന്‍സ് വിഭാഗം തലവന്‍), ഷംലാക്ക് (സെയില്‍സ് മാനേജര്‍), സലിം (സര്‍വീസ് മാനേജര്‍) സക്കീര്‍ (സെയില്‍സ് മാനേജര്‍) തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍