ഹോങ്കോങ്ങ് ഡ്രാഗണ്‍ ബോട്ട് റേസില്‍ ഭാരത് ബോട്ട് ക്ളബ് വിജയികള്‍
Thursday, August 13, 2015 5:18 AM IST
ന്യൂയോര്‍ക്ക്: ഫ്ളഷിംഗ് മെഡോസ് പാര്‍ക്കില്‍ ആണ്ടുതോറും നടന്നു വരാറുള്ള ഹോങ്കോങ്ങ് ഡ്രാഗണ്‍ ബോട്ട് റേസ്, ഓഗസ്റ് എട്ടിനു ശനിയാഴ്ച്ച നടക്കുകയുണ്ടായി. ഹെറിറ്റേജ് ഓപ്പണ്‍ 500 മീറ്റര്‍ മത്സരത്തില്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള ക്യാപ്റ്റനായി തുഴഞ്ഞ ഭാരത് ബോട്ട് ക്ളബിന്റെ ടീം വിജയിച്ചു. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ആദ്യമായാണു ഒരു ഇന്ത്യന്‍ ടീം സമ്മാനം നേടുന്നത്. അതുകൊണ്ടുതന്നെ ഈ വിജയം എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാവുന്ന ഒരു നിമിഷമാണെന്നു വിജയം ആഘോഷിച്ചുകൊണ്ടു പ്രസിഡന്റ് ജോണ്‍ താമരവേലി പറഞ്ഞു.

ഫൈനലില്‍ എതിരാളികളെ അനേക വള്ളപ്പാടുകള്‍ക്കു പിന്നിലാക്കിക്കൊണ്ട് വിജയിക്കാനായത് ഭാരത് ബോട്ട് ക്ളബ്ബിലെ അംഗങ്ങളുടെ കൂട്ടായ കഠിന പ്രയത്നം കൊണ്ടുതന്നെയാണെന്നു വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള അഭിപ്രായപ്പെട്ടു. സില്‍വര്‍ ജൂബിലി കൊണ്ടാടുന്ന ഹോങ്കോങ്ങ് ഡ്രാഗണ്‍ ബോട്ട് റേസില്‍ സമ്മാനാര്‍ഹരായതില്‍ വളരെയധികം സന്തോഷമുണ്െടന്നു സെക്രട്ടറി ചെറിയാന്‍ ചക്കാലപ്പടിക്കല്‍ പറഞ്ഞു.

വിശാല്‍ വിജയന്‍ ട്രഷററായും, കോശി ചെറിയാന്‍ ടീം മാനേജരായും പ്രവര്‍ത്തിക്കുന്ന ഭാരത് ബോട്ട് ക്ളബ്ബിന്റെ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഒരു കുട്ടനാട്ടുകാരന്‍ കൂടിയായ പ്രൊഫ. ജോസഫ് ചെറുവേലിയാണ്. ശശിധരന്‍ നായര്‍, കൃഷ്ണരാജ് മോഹനന്‍ എന്നിവരാണ് രക്ഷാധികാരികള്‍. പ്രധാന സ്പോണ്‍സര്‍ ഹൌസ് ഓഫ് സ്പൈസസ് ആയിരുന്നു. അടുത്ത വര്‍ഷം സ്ത്രീകളുടെ ഒരു ടീമിനെ കൂടി പ്രാക്ടീസ് ചെയ്യിച്ച് തുഴയിക്കുവാന്‍ ആലോചിക്കുന്നുണ്െടന്ന് കോ ക്യാപ്റ്റന്‍കൂടിയായ എബ്രഹാം തോമസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍