'തണ്ടര്‍ ഓഫ് ഗോഡ്' ശാലോം ടെലിവിഷനില്‍ ഓഗസ്റ് 15 മുതല്‍ സംപ്രേഷണം ചെയ്യുന്നു
Thursday, August 13, 2015 5:14 AM IST
മയാമി: ഇംഗ്ളീഷ് ഭാഷയില്‍ ഓഗസ്റ് പതിനഞ്ചാം തീയതി (ശനിയാഴ്ച) മുതല്‍ എല്ലാ ശനിയാഴ്ചകളിലും ശാലോം വേള്‍ഡിലൂടെ അരമണിക്കൂര്‍ സമയം 'തണ്ടര്‍ ഓഫ് ഗോഡ്' എന്നു പേരിട്ടിരിക്കുന്ന വചനപ്രഘോഷണ ശുശ്രൂഷ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും ചേര്‍ന്ന് നയിക്കുന്നു. ഓഗസ്റ് പതിനഞ്ചാം തീയതി ശനിയാഴ്ച മുതല്‍ എല്ലാ ശനിയാഴ്ചകളിലും ശാലോം വേള്‍ഡില്‍ രാത്രി 8.30(സിഎസ്ടി), 9.30 (ഇഎസ്ടി), 6.30 (പിഎസ്ടി) സമയങ്ങളില്‍ ഈ ശുശ്രൂഷ ലഭിക്കുന്നതാണ്.

'തണ്ടര്‍ ഓഫ് ഗോഡ്' ടെലികാസ്റ് ചെയ്യുന്നതുവഴി അമേരിക്കയിലേയും യൂറോപ്പിലേയും വിശ്വാസ സമൂഹത്തിന്, പ്രത്യേകിച്ച് ഇംഗ്ളീഷ് യുവജനതയ്ക്ക് ആത്മീയ ഉണര്‍വും ഉത്തേജനവും ലഭിക്കുമെന്നു സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനും, ദൈവ വരദാനങ്ങളാല്‍ നിറയപ്പെട്ട വചനപ്രഘോഷകനും, ആത്മീയ പുരോഹിതനുമായ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ പറഞ്ഞു. ജോയി കുറ്റ്യാനി (സെഹിയോന്‍ മീഡിയ, യുഎസ്എ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം