റവ ഡോ. കെ.എസ്. ജോര്‍ജ് ഡാളസില്‍ നിര്യാതനായി
Thursday, August 13, 2015 5:13 AM IST
ഡാളസ്: ഗാര്‍ലന്‍ഡ് സിഎസ്ഐ ചര്‍ച്ച് മുന്‍ വികാരി റവ.ഡോ. കെ.എസ്. ജോര്‍ജ് (83) ഓഗസ്റ് ഒമ്പതിന് ഞായറാഴ്ച നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ഏതാനും മാസങ്ങളായി കിടപ്പിലായിരുന്നു. പരേതന്‍ കായംകുളം കാപ്പില്‍ കാരിക്കുറ്റിയില്‍ കുടുംബാംഗമാണ്. കോട്ടയം താഴത്തങ്ങാടി പത്തില്‍ ബേബിക്കുട്ടി ജോര്‍ജ് ആണു ഭാര്യ.

മക്കള്‍: സാം ജോര്‍ജ്, ആനി ജോര്‍ജ്. മരുമക്കള്‍: ഡിമ്പിള്‍ ജോര്‍ജ്, ജിജുമോന്‍ ഏബ്രഹാം. കൊച്ചുമകള്‍: ജിന്നി ആന്‍ ഏബ്രഹാം.

സഹോദരങ്ങള്‍: കെ.എസ്. ജോഷ്വ, പരേതയായ മേരിക്കുട്ടി ഭാനു, പരേതരായ കെ.എസ് മാത്യു, കെ.എസ്. പൌലോസ്, കെ.എസ്. ചാക്കോ.

1964-ല്‍ സെറാംപുര്‍ കോളജിലെ പഠനത്തിനുശേഷം നാട്ടില്‍ വിവിധ ഇടവകകളിലെ ശുശ്രൂഷയ്ക്കുശേഷം 1978-ലാണു അമേരിക്കയിലേക്കു കുടിയേറിയത്. 1979-ല്‍ ഡാലസിലെ ആദ്യ സിഎസ്ഐ പള്ളി സ്ഥാപിച്ചത് റവ.ഡോ. കെ.എസ്. ജോര്‍ജാണ്. ആ വര്‍ഷങ്ങളില്‍ ഹൂസ്റണിലും വികാരിയായിരുന്നു. 1992-ല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് എടുത്തു. മികച്ച പ്രാസംഗികന്‍, ഇവാഞ്ചലിസ്റ്, സംഗീതജ്ഞന്‍, ക്രിസ്ത്യന്‍ എന്റര്‍പ്രൈസ് ഗോസ്പല്‍ ടീം ലീഡര്‍, ഓപ്പണ്‍ എയര്‍ മീറ്റിംഗ് സംഘാടകന്‍ തുടങ്ങി വിവിധ നിലകളില്‍ അച്ചന്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഓഗസ്റ് 15-നു (ശനിയാഴ്ച) 1.30-നു റസ്റ് ലാന്‍ഡ് ചാപ്പലില്‍ പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയും തുടര്‍ന്നു റസ്റ് ലാന്‍ഡ് സെമിത്തേരിയില്‍ സംസ്കാരവും നടത്തും. അഡ്രസ്: 13005 ഏൃലല്ിശഹഹല, അ്ലിൌല, ഉമഹഹമ, ഠത 75243. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് (214 995 1724), ബോബി (972 768 3000), റെജി (214 909 3889).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം