ജനത കള്‍ച്ചറല്‍ സെന്റര്‍ ബോധവത്കണ സെമിനാര്‍ നടത്തുന്നു
Wednesday, August 12, 2015 6:15 AM IST
കുവൈത്ത്: ജനത കള്‍ച്ചറല്‍ സെന്റര്‍ (ജെസിസി) കുവൈത്ത് തൊഴില്‍ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഓഗസ്റ് 14നു (വെള്ളി) അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടത്തുന്ന പരിപാടി അഡ്വ. ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ അഭിഭാഷകന്‍ രാജേഷ് സാഗര്‍ നിയമവശങ്ങളെക്കുറിച്ച് വിശദീകരിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്യുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍