'ഫോക്കസ് ഫെസ്റ് 2015' ഒക്ടോബര്‍ ഒമ്പതിന്
Tuesday, August 11, 2015 8:22 AM IST
കുവൈത്ത്: ഫോക്കസ് കുവൈത്ത് (ഫോറം ഓഫ് കാഡ് യുസേഴ്സ്) ഒന്‍പതാമതു വാര്‍ഷിക ആഘോഷമായ 'ഫോക്കസ് ഫെസ്റ് 2015' ഒക്ടോബര്‍ ഒമ്പതിനു ഖൈത്താന്‍ കാര്‍മല്‍ സ്കൂളില്‍ നടക്കും.

സാംസ്കാരികഘോഷയാത്ര, പൊതുസമ്മേളനം, ഫോക്കസ് കുടുംബങ്ങളുടെ വിവിധ കലാപരിപാടികള്‍, സോഷ്യല്‍ മീഡിയ മലയാളിക്ക് സംഭാവന ചെയ്ത പ്രശസ്ത പിന്നണിഗായിക ചന്ദ്രലേഖയും മലയാളത്തിലെ പ്രഥമ റിയാലിറ്റി ഷോ ആയ കൈരളി ടിവി ഗന്ധര്‍വസംഗീതം 2013 ലെ വിജയി പ്രവീണ്‍ വി. ദേവ് എന്നിവര്‍ നയിക്കുന്ന ഗാനസന്ധ്യയും പരിപാടികള്‍ക്ക് മിഴിവേകും.

കെ.ഡി. ജോഷി ജനറന്‍ കണ്‍വീനറയും ഡിസില്‍വ ജോണ്‍ (ജോ. കണ്‍വീനര്‍) സാം പൈനുമൂട്, സലിം രാജ്, മുഹമ്മദ് ഇക്ബാല്‍, ഷാജി തങ്കച്ചന്‍, ഡാനിയേല്‍ തോമസ്, എം.എന്‍. സലിം, കെ.ബി. അനില്‍, ഷാജിക്കുട്ടി, ഷാജു എം. ജോസ്, സിറാജുദ്ദീന്‍ എന്നിവരെ വിവിധ ഉപസമതി കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.

ഫോക്കസ് ഫെസ്റ് 2015 പോസ്റര്‍ ബാബുക്കുട്ടി കെ. മാത്യു, മുഹമ്മദ് റഷീദിനു നല്‍കി പ്രകാശനം ചെയ്തു. കൂപ്പണ്‍ കെ.ഡി. ജോഷി, ഡാനിയേല്‍ തോമസിനു നല്‍കി. പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സുനില്‍ കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സജീവ് കുമാര്‍, തമ്പി ലൂക്കോസ്, ഡാനിയേല്‍ തോമസ് നിതിന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍