ഷിക്കാഗോ കലാക്ഷേത്രയുടെ ഓണാഘോഷങ്ങള്‍ ഓഗസ്റ് 23ന്
Tuesday, August 11, 2015 8:22 AM IST
ഷിക്കാഗോ: ലോകമെമ്പാടുമള്ള മലയാളികളുടെ മനസില്‍ സ്നേഹത്തിന്റെ പച്ചപ്പും സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന ഓണനാളുകള്‍ ഇതാ കൈയെത്തും ദൂരത്ത്. ഓണം എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ജന്മനാടിന്റെ ഊഷ്മളമായ ഓര്‍മചെപ്പാണ്. ഷിക്കാഗോയിലുള്ള മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരുന്ന ഷിക്കാഗോ കലാക്ഷേത്രയുടെ ഓണാ ഘോഷങ്ങള്‍ക്കു തിരശീല ഉയരുകയായി.

ഓഗസ്റ് 23 നു (ഞായര്‍) ലിമോണ്ട് ഹിന്ദു ടെമ്പിളില്‍ (ടമാമ ഞമവേശ അൌറശീൃശമാ) ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന കലാപരിപാടികള്‍ക്കു മുന്നോടിയായി അവതരിപ്പിക്കപ്പെടുന്ന താലപ്പൊലി, ചെണ്ടമേളം പുലികളി തുടങ്ങിയവയുടെ അകമ്പടിയോടെയുള്ള ശോഭായാത്ര മാറ്റു കൂട്ടും. ഷിക്കാഗോയിലെ പ്രഗല്ഭരായ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന തിരുവാതിര, മറ്റു നൃത്ത നൃത്യങ്ങള്‍, വടക്കേ അമേരിക്കയില്‍ ആദ്യമായി പാരമ്പര്യ രീതിയില്‍ പഞ്ചവാദ്യം അവതരിപ്പിച്ചു കലാ പ്രേമികളുടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന അജികുമാര്‍ ഭാസ്കരന്റെ നേതൃത്വത്തിലുള്ള കലാക്ഷേത്ര ടീമിന്റെ പഞ്ചവാദ്യം തുടങ്ങിയവ അരങ്ങേറും.

മുന്‍ വര്‍ഷങ്ങളിലേതുപോലെ പരമ്പരാഗത രീതിയില്‍ കലാക്ഷേത്ര കുടുംബാംഗങ്ങള്‍ തയാറാക്കുന്ന സ്വാദിഷ്ടമായ ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ പര്യവസാനിക്കും.

കേരളത്തിലെ പ്രശസ്തമായ ക്ഷേത്ര കലകളെ പരിപാലിക്കുകയും പരിപോഷിപ്പിക്കുന്നതിനുമായി ഷിക്കാഗോയിലുള്ള ഒരു കൂട്ടം കലാസ്നേഹികളാല്‍ സ്ഥാപിക്കപ്പെട്ട സൌഹൃദ കൂട്ടായ്മയാണ് ഷിക്കാഗോ കലാക്ഷേത്ര.

വിവരങ്ങള്‍ക്ക്: ംംം.രവശരമഴീസമഹമസവെലൃേമ.രീാ. ലാമശഹ രവശരമഴീസമഹമസവെലൃേമ@ഴാമശഹ.രീാ ജവീില (630) 9173499.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം