ഒരുമ ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിന്
Tuesday, August 11, 2015 8:21 AM IST
ഓര്‍ലാന്റോ: ഒരുമയുടെ ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിന് (ശനി) ഉച്ചയ്ക്ക് 12 നു നടക്കും. വിഭവ സമര്‍ഥമായ സദ്യയോടെ ആരംഭിക്കുന്ന പരിപാടിക്ക് വര്‍ണശബളതയേകുവാന്‍ വിവധതരം കലാപരിപാടികളും അണിയിച്ചൊരുക്കിയിരിക്കുന്നു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ദയ കംപിയിലിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കുവാനുള്ള പരിപാടികള്‍ കോര്‍ത്തിണക്കിയ കലാ, സാംസ്കാരിക മേള വളരെയധികം ആസ്വാദനപ്രദമായ ഒരു ദൃശ്യവിരുന്നായിരിക്കും.

കൂടാതെ കുട്ടികള്‍ക്കായി ഒരു അത്തപ്പൂ, പെയിന്റിംഗ് മല്‍സരവും മുതിര്‍ന്നവര്‍ക്കായി വാശിയേറിയ വടംവലി മത്സരവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: സായിറാം (പ്രസിഡന്റ്) 407 376 3913, അഭിലാഷ് (സെക്രട്ടറി) 407 608 9483.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം